Latest NewsKeralaNews

ആഘോഷത്തിന്റെ പേരില്‍ വിദ്യാർത്ഥിയുടെ കൈകള്‍ പോസ്റ്റിനോട് ചേര്‍ത്ത് കെട്ടിയിട്ട് സുഹൃത്തുക്കളുടെ ക്രൂരത

പിറന്നാള്‍ ആഘോഷത്തിന്റെ പേരില്‍ കൈകള്‍ പോസ്റ്റിനോട് ചേര്‍ത്ത് കെട്ടിയിട്ട ശേഷം അനങ്ങാന്‍ പോലും ആവാത്ത രീതിയില്‍ സുഹൃത്തിനോട് വിദ്യാർത്ഥികളോട് ക്രൂരതയുടെ വീഡിയോ പുറത്ത്. സഹപാഠികളുടെ ക്രൂരപീഡനത്തില്‍ മനംനൊന്ത് ഒരക്ഷരം പോലും മറുത്ത് പറയാനാകാതെ കുട്ടി തലതാഴ്ത്തി കിടക്കുന്നതും വീഡിയോയിൽ കാണാം. പല തരത്തിലുള്ള ദ്രാവകങ്ങള്‍ കുപ്പികളില്‍ കലക്കി വിദ്യാർത്ഥിയുടെ ദേഹത്ത് ഒഴിക്കുന്നുണ്ട്. പല നിറത്തിലുള്ള വര്‍ണ്ണ പൊടികള്‍ മുഖത്തും തലയിലും ഷര്‍ട്ടിനകത്തും വിതറുന്നുണ്ട്. അവയൊക്കെ കണ്ണിൽ പോകുമ്പോൾ കണ്ണ് തുടയ്ക്കാനാകാതെ നിസഹായാവസ്ഥയിലാണ് വിദ്യാർത്ഥി നിൽക്കുന്നത്.

വീഡിയോ കാണാം;

shortlink

Related Articles

Post Your Comments

Related Articles


Back to top button