പിറവം: യു.ഡി.എഫ് അംഗം ജോഷി ചെറിയാന്റെ മരണത്തേത്തുടര്‍ന്ന് ഇരു മുന്നണികളും തുല്യ സീറ്റ് പങ്കിടുന്ന രാമമംഗലം ഗ്രാമ പഞ്ചായത്തിലെ ആറാം വാര്‍ഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഎഫ് സ്ഥാനാർത്ഥി എന്‍.ആര്‍ ശ്രീനിവാസന്‍ 147 വോട്ടിന് വിജയിച്ചു. എതിര്‍ സ്ഥാനാര്‍ത്ഥിയായി എല്‍.ഡി.എഫ് സ്വതന്ത്രന്‍ സി.കെ പൗലോസ് ആണ് മത്സരിച്ചത്. പ്രധാനാധ്യാപകനായി വിരമിക്കുകയും, 2014 ലെ സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് കൂടിയാണ് എന്‍.ആര്‍ ശ്രീനിവാസന്‍.
ALSO READ ;കെ സുധാകരന്റെ സമരം പിൻവലിക്കാൻ യുഡിഎഫ് നിര്‍ദ്ദേശം
ആകെ 919 വോട്ടര്‍മാരുള്ള വാര്‍ഡില്‍ 84.33 ശതമാനം പോളിംഗ് ആണ് രേഖപ്പെടുത്തിയത്. യുഡിഎഫ് 461 ഉം, എല്‍ഡിഎഫ് 314 ഉം വോട്ടും നേടി. ഇതോടെ 13 അംഗ ഭരണസമിതിയില്‍ എല്‍.ഡി.എഫ് 6, യു.ഡി.എഫ് 6, വോട്ടവകാശമില്ലാത്ത കോണ്‍ഗ്രസ് അംഗം ഒന്ന് എന്നതാണ് ഇപ്പോഴത്തെ കക്ഷിനില. കഴിഞ്ഞ തെരഞ്ഞെടുപ്പ് പരിശോധിക്കുകയാണെങ്കിൽ ഇരുമുന്നണികള്‍ക്ക് 6 വീതം സീറ്റുകളും, യു.ഡി.എഫ് വിമത സ്ഥാനാര്‍ത്ഥിയും തെരഞ്ഞെടുക്കപ്പെട്ടു.കോണ്ഗ്രസ് വിമതനായി ജയിച്ച പി.പി സുരേഷ് കുമാര്‍ യു.ഡി.എഫ് നെ പിന്തുണച്ചത് വഴി വൈസ് പ്രസിഡന്റ് സ്ഥാനം സ്വന്തമാക്കി.
യു.ഡി.എഫിന് ഭരണം ലഭിച്ച് ഒരു വര്‍ഷത്തിനു ശേഷം പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന ജെസി രാജു വിന്റെ അംഗത്വം തെരഞ്ഞെടുപ്പു കമ്മിഷന്‍ റദ്ദാക്കിയിരുന്നു. മുന്‍ ഭരണസമിതിയില്‍ സി.പി.ഐ അംഗമായ ജെസി കാലാവധി തീരാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ രാജി വയ്ക്കാതെ കോണ്‍ഗ്രസ് ചിഹ്നത്തില്‍ മത്സരിച്ചതാണ് കാരണം. പിന്നീട് കോടതി വിധിയിലൂടെ അംഗത്വം നേടിയെങ്കിലും പഞ്ചായത്ത് ഭരണസമിതിയില്‍ വോട്ടവകാശമില്ല. ശേഷം നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കോണ്ഗ്രസ് അംഗം വിട്ടു നിന്നതിനെത്തുടര്‍ന്ന് എല്‍.ഡി.എഫിലെ അഡ്വ.കെ.എ. മിനികുമാരി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. അതേസമയം യു.ഡി.എഫ് സീറ്റ് നിലനിര്‍ത്തിയതിനാല്‍ നിലവിലുള്ള ഭരണസമിതി തുടരുകായും ചെയ്യും.
Post Your Comments