Latest NewsKeralaNews

ചന്ദ്രബോസ് വധക്കേസ്: നിസാമിന് ഉന്നതരുടെ വഴിവിട്ട സഹായം ലഭിച്ചതായി എസ്പിയുടെ വെളിപ്പെടുത്തൽ

പത്തനംതിട്ട: തൃ​ശൂരിലെ ചന്ദ്രബോസ്​ വധക്കേസിൽ പൊലീസിലെ തന്റെ മേലുദ്യോഗസ്ഥർ ഒത്തുകളിച്ചെന്ന് പത്തനംതിട്ട പൊലീസ് ചീഫ് ജേക്കബ് ജോബ്. കേരള പൊലീസ്​ അസോസിയേഷൻ സംഘടിപ്പിച്ച ‘മാദ്ധ്യമങ്ങളും പൊലീസും’ എന്ന വിഷയത്തിലെ സെമിനാറിലാണ് വെളിപ്പെടുത്തൽ. തന്നെ വഞ്ചിച്ച മേലുദ്യോഗസ്​ഥൻ ഒരു പ്രമുഖ നടിയോടൊപ്പം പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിച്ച്​ കേസിൽ ഇടനിലക്കാരനായി പ്രവർത്തിച്ചെന്ന് ചില മാദ്ധ്യമ പ്രവർത്തകർ അറിയിച്ചിരുന്നതായി ജേക്കബ് ജോബ് പറഞ്ഞു.

മൊബൈൽ ടവർ ലൊക്കേഷനിലൂടെ ഇതെല്ലാം കണ്ടെത്താൻ കഴിയുമായിരുന്നു. കേസുമായി ബന്ധപ്പെട്ട് പല കാര്യങ്ങളും തനിക്ക് വെളിപ്പെടുത്താനുണ്ട്. ചെയ്യാത്ത കുറ്റത്തിന്​ അന്ന്​ താനും കുടുംബവും മൂന്ന്​ വർഷം പീഡനം അനുഭവിച്ചതായി ജേക്കബ്​ ജോബ്​ പറഞ്ഞു. ചന്ദ്രബോസ് വധം നടക്കുമ്പോൾ തൃശൂർ പൊലീസ് ചീഫായിരുന്നു ജേക്കബ് ജോബ്, അന്വേഷണത്തിലെ വീഴ്ച ആരോപിച്ച് അദ്ദേഹത്തെ സസ്പെന്റ് ചെയ്തിരുന്നു. പക്ഷേ അവർ പോലും അത് റിപ്പോ‌ട്ട് ചെയ്തില്ല. അദ്ദേഹം അന്ന്​ ഏത്​ സ്​ഥലത്താണ്​ ഉണ്ടായിരുന്നതെന്നോ ലീവിലായിരുന്നോ ഡ്യൂട്ടിയിലായിരുന്നോ എന്നുപോലും ആരും അന്വേഷിച്ചില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button