ചെറിയ ചെറിയ രോഗങ്ങൾക്ക് നാട്ടുവൈദ്യം എല്ലാവരും ഒന്ന് പരീക്ഷിക്കാറുണ്ട്. കുട്ടികൾക്ക് ചർമ്മ വരുന്നത് സാധാരണമാണ്. അതിനു മികച്ച ഔഷധമാണ് അശോകം
നാട്ടിന്‍ പുറങ്ങളില്‍ കണ്ടുവരുന്ന അശോകം മികച്ച ഒരു ഔഷധമാണ്. ധാരാളം ചില്ലകളുളള ഈ ചെറിയ മരത്തില്‍ കടും ഓറഞ്ച് നിറത്തിലുളള പൂക്കള്‍ കുലകളായി നില്‍ക്കുന്നത് കാണാന്‍ തന്നെ എന്ത് മനോഹരമാണ്. ഈ മരത്തിന്റെ തൊലി, പൂവ് എന്നിവ ഔഷധ യോഗ്യമായ ഭാഗങ്ങളാണ്. ഇതിന്‍റെ പൂവ് ചതച്ച് വെളിച്ചെണ്ണയില്‍ ചാലിച്ച് കുട്ടികള്‍ക്കുണ്ടാകുന്ന കരപ്പന്‍, ചൊറി, ചിരങ്ങ് തുടങ്ങിയ ചര്‍മ്മ രോഗങ്ങള്‍ക്ക് പുരട്ടാറുണ്ട്.
അശോകത്തൊലി കഷായം വെച്ച് ചെറുതേന്‍ ചേര്‍ത്ത് കഴിച്ചാല്‍ ഒച്ചയടപ്പ് മാറുകയും ശബ്ദം തെളിയുകയും ചെയ്യും. അശോകപൂവ് ഉണക്കി പൊടിച്ച് പാലില്‍ കാച്ചി കഴിച്ചാല്‍ രക്തശുദ്ധിയുണ്ടാവും. ഇതിന്‍റെ തൊലിയില്‍ നിന്നാണ് ആയുര്‍വേദ ഔഷധമായ ‘അശോകാരിഷ്ടം ഉണ്ടാക്കുന്നത്.
മരണവീട്ടില്‍ പോയി വന്നാല്‍ കുളിക്കണം എന്ന് പറയുന്നതിന്റെ ശാസ്ത്രം
Post Your Comments