![](/wp-content/uploads/2018/03/14yuvraj1.jpg)
മൊഹാലി: ഇന്ത്യ ലോകകപ്പ് ഉയര്‍ത്തിയപ്പോള്‍ ടീം കടപ്പെട്ടിരുന്നത് യുവരാജ് സിംഗിനോടാണ്. താരത്തിന്റെ ഓള്‍റൗണ്ട് പ്രകടനമാണ് ഇന്ത്യയ്ക്ക് ലോകകപ്പ് നേടിക്കൊടുത്തത്. കരിയറിലെ മിന്നും ഫോമില്‍ നില്‍#ക്കുമ്പോഴായിരുന്നു യുവിയെ അര്‍ബുദം പിടികൂടുന്നത്. ഇതോടെ യുവിയുടെ കരിയര്‍ അവസാനിച്ചു എന്ന് വിധിയെഴുതിയ പലരുമുണ്ട്. എന്നാല്‍ ഈ വിമര്‍ശകരുടെ ഒക്കെ വായ അടപ്പിച്ചുകൊണ്ട് യുവരാജ് കൂടുതല്‍ കരുത്തോടെ ക്രീസില്‍ തിരികെ എത്തി.
ഏവരെയും അതിശയിപ്പിച്ച് തിരികെ എത്തിയ യുവിക്ക് അര്‍ബുദമായിരുന്നില്ല കരിയറില്‍ നേരിടേണ്ടി വന്ന വലിയ പ്രതിസന്ധി. ഏകദിന ടീമില്‍ സ്ഥിരസാന്നിധ്യമായിരുന്നെങ്കിലും യുവിക്ക് ടെസ്റ്റ് ടീമില്‍ സ്ഥിരമാകാന്‍ കഴിഞ്ഞില്ല. ഇതാണ് തന്റെ കരിയറില്‍ ഏറ്റവും അദികം വലച്ച സംഭവമെന്ന് യുവി പറയുന്നു. 304 ഏകദിനങ്ങള്‍ കളിച്ച യുവി ടെസ്റ്റ് കുപ്പായമണിഞ്ഞത് 40 കളിയില്‍ മാത്രമാണ്.
സൂപ്പര്‍താരങ്ങള്‍ അരങ്ങുവാണിരുന്ന ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ സജീവ സാന്നിധ്യമാകുക തനിക്ക് അത്രയെളുപ്പം ആയിരുന്നില്ല. അതേസമയം ടെസ്റ്റ് ടീമില്‍ തിരിച്ചെത്താമെന്ന ആത്മവിശ്വാസത്തില്‍ നില്‍ക്കുന്ന സമയത്ത് അര്‍ബുദത്തിന്റെ പിടിയിലാവുകയും ചെയ്തു. അതോടെയാണ് ടെസ്റ്റ് ക്രിക്കറ്റില്‍ തന്റെ പ്രതീക്ഷകള്‍ ഭാഗികമായി നഷ്ടപ്പെട്ടതെന്ന് യുവരാജ് പറയുന്നു.
കഴിഞ്ഞ ജൂണിലാണ് അവസാനമായി യുവരാജ് ഇന്ത്യക്കായി കളിച്ചത്. ഐപിഎല്ലില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് ഇന്ത്യന്‍ ടീമില്‍ മടങ്ങി എത്തുകയാണ് തന്റെ ലക്ഷ്യമെന്നും യുവി ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
Post Your Comments