KeralaLatest NewsNews

തീതുപ്പുന്ന പ്രസംഗവുമായി എബിവിപി പ്രവര്‍ത്തകന്‍, വരും കാല നേതാവെന്ന് സോഷ്യല്‍ മീഡിയ

 

തിരുവനന്തപുരം: കലാലയ രാഷ്ട്രീയം കണ്ട് വളരുന്നതാണ് കേരളം. ഈ സമയങ്ങളിലെ തീപ്പൊരി പ്രസംഗവും പ്രകടനങ്ങളും സമരങ്ങളുമെല്ലാം അണികളെ ആവേശത്തിലാക്കിയിട്ടുണ്ട്. കലാലായ രാഷ്ട്രീയത്തില്‍ നിന്നും മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് എത്തിയവര്‍ ഒട്ടും കുറവല്ല. മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ബിജെപി നേതാവ് കെ സുരേന്ദ്രന്‍ തുടങ്ങി നിരവധി പൊതുപ്രവര്‍ത്തകര്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ നിന്നും എത്തിയതാണ്. ഇത്തരത്തില്‍ ഒരു കോളേജില്‍ നിന്നുള്ള നേതാവാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളിലെ താരം.

എബിവിപിയുടെ പത്രിക കോളേജ് തെരഞ്ഞെടുപ്പില്‍ നിന്നും തള്ളിയതിനെതിരെ ഒരു വിദ്യാര്‍ത്ഥി നേതാവിന്റെ പ്രസംഗമാണ് വൈറലായിരിക്കുന്നത്. പോലീസിനെയും കോളേജ് അധികാരികളെയും നോക്കു കുത്തികളാക്കി തീപ്പോരി ചിതറുന്ന പ്രസംഗമാണ് നേതാവ് നടത്തുന്നത്. എബിവിപിയുടെ വിജയത്തില്‍ വിറളിപൂണ്ട ഇടതു പക്ഷ അധ്യാപകരും എസ്എഫ്‌ഐ പ്രവര്‍ത്തകരും സിപിഎമ്മിന്റെ ആള്‍ക്കാരും കൂടി ചേര്‍ന്ന്‌കൊണ്ടാണ് എബിവിപിയുടെ പത്രിക തള്ളിയിരിക്കുന്നതെന്നാണ് പ്രസംഗത്തില്‍ അദ്ദേഹം പറയുന്നത്. സിപിഎമ്മിന്റെ കാല് നക്കുന്ന് ചില പോലീസ് പ്രവര്‍ത്തകരും ഇതിന് പിന്നിലുണ്ടെന്ന് പോലീസുകാര്‍ നോക്കി നില്‍ക്കെ നേതാവ് പറയുന്നു.

also read: റോഡിനു നടുവില്‍ കമ്പിയഴിയില്‍ തല കുടുങ്ങി യുവതി മരിച്ചു

സിപിഎമ്മിന്റെ കാലു നക്കുന്ന പോലീസാണ് ജനാധിപത്യപരമായി സമരം ചെയ്തിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പ്രക്ഷോഭം ഉണ്ടാക്കി ആആക്രമണം അഴിച്ചുവിടന്നതെന്ന് അദ്ദേഹം ആരോപിക്കുന്നു. അവകാശവും നോക്കാതെ തങ്ങളെ ആക്രമിച്ചത്. കൂടി നില്‍ക്കുന്ന ഒരു പോലീസുകാരില്‍ തങ്ങളെ ലാത്തികൊണ്ട് ആക്രമിച്ച പോലീസ് ഉദ്യോഗസ്ഥനെ യാതൊരു ഭയവുമില്ലാതെ എബിവിപി നേതാവ് ചൂണ്ടികാണിക്കുന്നുണ്ട്.

ചങ്കൂറ്റത്തോടെ പോലീസിന് മുന്നില്‍ നിന്ന് അവര്‍ അണികളോട് ചെയ്ത കാര്യങ്ങളാണ് അദ്ദേഹം വിളിച്ചു പറയുന്നത്. ഇത്തരത്തില്‍ യാതൊരു ഭയവുമില്ലാത്ത അദ്ദേഹം വരും തലമുറയിലെ ഒരു നേതാവ് തന്നെയാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

ഇത്തരത്തില്‍ എബിവിപി വിദ്യാര്‍ത്ഥി സംഘടനയിലൂടെ പൊതു പ്രവര്‍ത്തനം ആരംഭിച്ച വ്യക്തിയാണ് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. സാമൂഹിക പ്രശ്‌നങ്ങളില്‍ സുരേന്ദ്രന്റെ നിലപാടുകളും പ്രതികരണങ്ങളും പലപ്പോഴും ചര്‍ച്ചയാകാറുണ്ട്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, വി എം സുധീരന്‍ തുടങ്ങി മിക്ക രാഷ്ട്രീയ പ്രവര്‍ത്തകരും തങ്ങളുടെ തുപടക്കം കുറിച്ചത് കലാലയ രാഷ്ട്രീയത്തില്‍ നിന്നായിരുന്നു. കെ.എസ്.യു വിന്റെ കീഴിലാണ് ഇവര്‍ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചത്.

കലാലയ രാഷ്ട്രീയത്തിലൂടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ രാഷ്ട്രീയ പ്രവേശനവും. തലശ്ശേരിയിലെ ബ്രണ്ണന്‍ കോളേജിലായിരുന്നു അദ്ദേഹത്തിന്റെ പൊതുപ്രവര്‍ത്തനത്തിന്റെ ആരംഭം. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കലാലയ രാഷ്ട്രീയത്തില്‍ നിന്നാണ് സജീവ രാഷ്ട്രീയ പ്രവര്‍ത്തകനാകുന്നത്.

ഇത്തരത്തില്‍ പ്രമുഖ രാഷ്ട്രീയ നേതാക്കളെല്ലാം തന്നെ തങ്ങളുടെ പൊതു പ്രവര്‍ത്തനം ആരംഭിച്ചത് കലാലയ രാഷ്ട്രീയത്തില്‍ നിന്നു തന്നെയാണ്. ഇത്തരത്തില്‍ വരും നാളേക്കുള്ള ബിജെപിയുടെ ഒരു പോരാളിയാണ് ഇപ്പോള്‍ നവമാദ്യമങ്ങളിലെ താരം. ചങ്കൂറ്റത്തോടെയുള്ള പ്രസംഗവും പ്രവര്‍ത്തന ശേഷിയുമാണ് വരും കാലത്തെ നേതാവാകും അദ്ദേഹം എന്ന് വ്യക്തമാക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button