Latest NewsNewsInternational

രണ്ട് ഭാര്യമാരുള്ള സ്വദേശികള്‍ക്ക് യുഎഇയുടെ സര്‍പ്രൈസ്‌

 

യുഎഇ: അവിവാഹിതരുടെ എണ്ണം കുറക്കാൻ പുതിയ നീക്കവുമായി യുഎഇ സർക്കാർ. രണ്ട് ഭാര്യമാരുള്ളവർക്ക് ഭവനം വയ്ക്കുന്നതിനായുള്ള ആനുകൂല്യം ലഭിക്കും. രാജ്യത്ത് അവിവാഹിതരുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിലാണ് സർക്കാർ ഇത്തരമൊരു വഴി കണ്ടെത്തിയത്. ഫെഡറൽ നാഷണൽ കൗൺസിലിൽ നടന്ന ചർച്ചയിൽ യു.എ.ഇ. ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെൻറ് മന്ത്രി അബ്ദുള്ള ബെൽഹൈഫ് ആണ് വിവരം പറഞ്ഞത്. ആദ്യ ഭാര്യക്ക് കിട്ടുന്ന എല്ലാ സൗകര്യങ്ങളും രണ്ടാംഭാര്യക്കും ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

also read: പെട്രോളിയം ജെല്‍ ക്രീമിന്റെ ഉപയോഗങ്ങളെക്കുറിച്ച് അറിയുമോ ?

ഇതിലൂടെ രണ്ടാം വിവാഹത്തിൽ ഉണ്ടാകുന്ന പ്രശ്‌നങ്ങളും ഇല്ലാതാക്കാനാകും.പല പുരുഷന്മാരും രണ്ടാമത് വിവാഹം കഴിക്കാത്തത്, ഉയർന്ന ജീവിത ചിലവുകൾ കാരണമാണ്. രണ്ടാം ഭാര്യയെ ആദ്യഭാര്യക്ക് നൽകുന്ന അതേ സൗകര്യത്തിൽ നോക്കാനും കഴിയാറില്ല. ഈ പ്രശ്‌നങ്ങൾ കാരണമാണ് പുരുഷന്മാർ രണ്ടാംവിവാഹത്തിന് തയ്യാറാകാത്തത്. സർക്കാർ ഇത്തരമൊരു ആനുകൂല്യം നൽകുന്നതിലൂടെ പുരുഷന്മാർ രണ്ടാം വിവാഹത്തിന് തയ്യാറാകുമെന്നാണ് പ്രതീക്ഷ. ഇതിലൂടെ രാജ്യത്തെ അവിവാഹിതരുടെ എണ്ണവും കുറക്കാനാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button