Life StyleHome & Garden

വീടിനുള്ളിൽ പോസിറ്റീവ് എനർജി കൊണ്ടുവരുന്ന ചെടികൾ ഇവയാണ്

ചെടികൾ നട്ടുപിടിപ്പിക്കുക എല്ലാവരും സാധാരണ ചെയ്യുന്ന ഒരു കാര്യമാണ്. എന്നാൽ വീട്ടുമുറ്റത്ത് മാത്രമല്ല വീടിനുള്ളിലും ചെടികൾ നട്ടുപിടിപ്പിക്കാം എന്ന് പലർക്കുമറിയില്ല. ചിലർ കരുതുന്നത് എല്ലാ ചെടികളും കാർബൺ ഡൈ ഓക്‌സൈഡ് പുറംതള്ളുന്നു എന്നാണ്. എന്നാൽ വീടിനുള്ളിൽ പോസിറ്റീവ് എനർജി കൊണ്ടുവരുന്ന കുറേയധികം ചെടികൾ ഉണ്ട് അവയെക്കുറിച്ചറിയാം.

റോസ് മേരി

വീടിനുള്ളിലെ വിഷ വായുവിനെ ശുദ്ധീകരിച്ച് മനസിനും ശരീരത്തിനും ഒരുപോലെ ആശ്വാസം നൽകുന്ന ചെടിയാണ് റോസ് മേരി.റോസ്മേരിയുടെ സുഗന്ധത്തിന് ഉത്കണ്ഠയെ ഇല്ലാതാക്കാനും തളര്‍ച്ചമാറ്റി നവോന്മേഷം നല്‍കാനുമുള്ള കഴിവ് ഉണ്ട്. ഉറക്കമില്ലായ്മ ഇല്ലാതാക്കുന്ന റോസ്മേരിയുടെ സുഗന്ധത്തിന് ഓർമ ശക്തി വർദ്ധിപ്പിക്കാനും കഴിയും.ഈ ചെടി സൂര്യ പ്രകാശം ലഭിക്കുന്നിടത്ത് വേണം വയ്ക്കാൻ.മാത്രമല്ല ചെടിക്ക് മുകളിൽ വെള്ളം വീഴാതെയും നോക്കണം.

Read also:വീടിനുള്ളിൽ പൊടികൾ വർദ്ധിച്ചാൽ ഈ വഴികൾ ഉപയോഗിക്കാം

മുള

 

എല്ലാകാലത്തും മുള ഐശ്വര്യത്തിന്റെയും അഭിവൃദ്ധിയുടെയും ഭാഗ്യത്തിന്റെയും ചിഹ്നമാണ്.ഫെങ്ഷുയി പ്രകാരം ലംബ രൂപത്തിലുള്ള മുളച്ചെടിയില്‍ മരത്തിന്റെ ഘടകമുണ്ടെന്നും ഇത് ഊര്‍ജ്ജത്തെ ആഗിരണം ചെയ്യുമെന്നും വീടിനുള്ളില്‍ ഓജസ് നിറയ്ക്കുമെന്നും പറയുന്നു. ഒരു ഗ്ലാസ് ബൗളില്‍, സൂര്യപ്രകാശം നേരിട്ട് ലഭിക്കാത്ത രീതിയിൽ വേണം മുള വയ്ക്കാൻ.

മുല്ല

വീടിനുള്ളിൽ പോസിറ്റീവ് എനർജി ഏറ്റവും കൂടുതൽ എത്തിക്കാൻ കഴിയുന്ന ഒരു ചെടിയാണ് മുല്ല.ബന്ധങ്ങളെ ദൃഢമാക്കാനും വ്യക്തികള്‍ക്കിടയിലെ പ്രണയത്തെ ഉണര്‍ത്താനും മുല്ലയ്ക്ക് കഴിയും. മുല്ലപ്പൂവിന്റെ സുഗന്ധത്തിന് സമ്മര്‍ദ്ദമുള്ള മനസിനെ ശാന്തമാക്കാനും ഈ ചെടിക്ക് സാധിക്കും.

ലില്ലി

lilli

ശാരീരികമായും മാനസീകവുമായും ഉണർവ് നൽകാൻ കഴിയുന്ന ചെടിയാണ് ലില്ലി.ഇംഗ്ലീഷുകാർ ഇതിനെ പീസ് ലില്ലി എന്നാണ് വിളിക്കുന്നത് .പേര് സൂചിപ്പിക്കുന്നപോലെ വീടിനുള്ളിൽ സമാധാനം കൊണ്ടുവരാൻ ഈ ചെടിക്കു കഴിയും. വെളിച്ചം കുറഞ്ഞ ഭാഗത്താണ് സാധാരണ ഈ ചെടികള്‍ വളരുക. സൂര്യപ്രകാശത്തേക്കാള്‍ നിഴലാണ് ഈ ചെടിയ്ക്ക് ഏറെയിഷ്ടം അതുകൊണ്ട് തന്നെ വീടിന്റെയൊ ഓഫീസിന്റെയൊ മൂലയില്‍ ചെടി വളര്‍ത്താവുന്നതാണ്. ലില്ലി നിങ്ങളുടെ കിടപ്പുമുറിയില്‍ വളര്‍ത്തിയാല്‍ നിങ്ങള്‍ക്ക് നല്ല ഉറക്കം ലഭിക്കും.

കറ്റാർ വാഴ

രോഗങ്ങളെ ശമിപ്പിക്കാനും അതുപോലെ ഭാഗ്യവും കൊണ്ടുവരുന്ന ചെടിയാണ് കറ്റാർ വാഴ .കേവലം ചെടി എന്നതിനപ്പുറം ഏതൊരു ഔഷധം കൂടിയാണ്.കറ്റാർ വാഴയ്ക്ക് ധാരാളം ജലം ആവശ്യമാണ്.അതുപോലെ ഒഴിച്ച് കൊടുക്കുന്ന ജലം താങ്ങി നിൽക്കാതെയും ശ്രദ്ധിക്കണം.

പന

ഒരു ചെടിച്ചട്ടിയില്‍ ഒരു കുഞ്ഞു പന നിങ്ങളുടെ വീട്ടിലൊ,ഓഫീസിലൊ ഉണ്ടെങ്കില്‍ പിന്നെ പേടിയ്‌ക്കേണ്ട അന്തരീഷത്തിലെ വിഷാംശമുള്ള വായുവിനെ ഈ പന ശുദ്ധീകരിച്ച് ഉന്മേഷം ഉണ്ടാക്കുന്നു.

പനിക്കൂര്‍ക്ക

ദേഷ്യവും ഭയവും അകറ്റാന്‍ പനിക്കൂര്‍ക്കയ്ക്ക് പ്രത്യേകം കഴിയുമത്രെ. ധാരാളം അസുഖങ്ങള്‍ക്കുള്ള മരുന്നായി പനിക്കൂര്‍ക്ക ഉപയോഗിക്കുന്നുണ്ട്.ചൂട് കൂടിയ ഭാഗത്ത് ഈ ചെടി വയ്ക്കാൻ പാടില്ല.

ജമന്തി

വിശുദ്ധിയെയും, ആത്മാര്‍ത്ഥതയെയും സൂചിപ്പിക്കുന്ന ചെടിയാണ് ജമന്തി. അസുഖങ്ങളെ ശമിപ്പിക്കാന്‍ ജമന്തിക്ക്‌ പ്രത്യേകം കഴിവുണ്ടത്രെ. വീടിനുള്ളില്‍ ശുദ്ധവായു കൊണ്ടുവരാനും കഴിവുള്ള ജമന്തിക്ക് ദീർഘായുസ്സ് നൽകാനും കഴിവുണ്ടെന്ന് പലരും വിശ്വസിക്കുന്നു.

തുളസി

ദൈവീകതയുള്ള ചെടിയും അതിലുപരി ഒരു ഔഷധം കൂടിയാണ് തുളസി.അന്തരീക്ഷ വായുവിനെ ശുദ്ധീകരിക്കാനും തുളസിയ്ക്ക് കഴിയും. ദിവസത്തില്‍ 20 മണിക്കൂറും ഓക്‌സിജനെ പുറത്ത് വിടാന്‍ കഴിയുന്ന അപൂര്‍വ്വ സസ്യങ്ങളില്‍ ഒന്നാണ് തുളസി.ബാക്ടീരിയയെയും ഫംഗസിനെയും പ്രതിരോധിക്കാന്‍ തുളസിയ്ക്ക് പ്രത്യേക കഴിവുണ്ട്.സൂര്യപ്രകാശം നന്നായി ലഭിക്കുന്നിടത്ത് മാത്രമേ ഈ ചെടി വെയ്ക്കാവു.

ഓര്‍ക്കിഡ്

ഓര്‍ക്കിഡ് ഉള്ള വീട്ടില്‍ താമസിക്കുന്നവര്‍ക്ക് പോസിറ്റീവ് ഊര്‍ജ്ജം നല്‍കാന്‍ പ്രത്യേക കഴിവുള്ള ചെടിയാണ് ഓര്‍ക്കിഡെന്നാണ് ഫെങ് ഷൂയി പറയുന്നത്. രാത്രിയില്‍ ഓക്‌സിജനെ പുറത്ത് വിടുന്ന ഓര്‍ക്കിഡ് കിടപ്പുമുറിയില്‍ ധൈര്യമായി വയ്ക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button