തിരുവനന്തപുരം: ആറ്റുകാല്‍ കുത്തിയോട്ടത്തിനെതിരായ ജയില്‍ ഡിജിപി ആര്‍.ശ്രീലേഖയുടെ നിലപാടിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. നവ മാധ്യമങ്ങളിലടക്കം ശ്രീലേഖയ്ക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ശ്രീലേഖയുടെ വാക്കുകള്‍ അപലപനീയമാണെന്ന് ആറ്റുകാല്‍ ക്ഷേത്ര കമ്മറ്റിയും കുറ്റപ്പെടുത്തി. സംഭവത്തില്‍ പ്രതികരണവുമായി ബിജെപി മീഡിയ കോര്‍ഡിനേറ്റര്‍ സന്ദീപ് ആര്‍ വാടസ്പതിയും രംഗത്തെത്തി. കുത്തിയോട്ടത്തിന്റെ ആശങ്ക പങ്കു വെയ്ക്കുന്ന ഡിജിപി ശ്രീലേഖയെ അഭിനന്ദിക്കുന്നതോടൊപ്പം ശ്രീലേഖയോട് ചില ചോദ്യങ്ങളും സന്ദീപ് ഉന്നയിക്കുന്നുണ്ട്.
also reaad: 13 കരകളുടെ മഹോത്സവം- ഓണാട്ടുകരയുടെ പുണ്യം- ചെട്ടികുളങ്ങര കുംഭ ഭരണി ആഘോഷങ്ങളുടെ നിറവിൽ മധ്യ തിരുവിതാംകൂർ
മുസ്ലീം ആയി പോയതിന്റെ പേരില്‍ കുട്ടികള്‍ സുന്നത്തിന്റെ പേരില്‍ അനുഭവിക്കുന്ന പീഡനം വളരെ വലുതാണണ്. ഇത് പൊതു ശ്രദ്ധയില്‍ കൊണ്ടുവരാത്തത് ശരിക്കും ന്യൂനപക്ഷങ്ങളോടുള്ള അവഹേളനമാണെന്ന് സന്ദീപ് പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സന്ദീപിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;
ബഹുമാനപ്പെട്ട ഡിജിപി ആര്‍ ശ്രീലേഖയ്ക്ക്,
മാഡം,
കുത്തിയോട്ട വഴിപാടില്‍ പങ്കെടുക്കുന്ന കുട്ടികള്‍ അനുഭവിക്കുന്ന പീഡനം ജനശ്രദ്ധയില്‍ കൊണ്ടുവന്ന താങ്കളെ ആദ്യമേ തന്നെ അഭിനന്ദനം അറിയിക്കുന്നു. താങ്കളുടെ സാമൂഹ്യ പ്രതിബദ്ധതയോര്‍ത്ത് അഭിമാനം കൊള്ളുന്നു. 13 വയസ്സുപോലുമെത്താത്ത കുട്ടികളെ 5 ദിവസം വീട്ടില്‍ നിന്ന് മാറ്റി നിര്‍ത്തുക, മൂന്നു നേരം തണുത്ത വെള്ളത്തില്‍ കുളിക്കാന്‍ നിര്‍ബന്ധിക്കുക, വീട്ടില്‍ ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കാന്‍ അനുവദിക്കാതിരിക്കുക, ചെരിപ്പിടാതെ നടത്തുക, ഒറ്റമുണ്ട് മാത്രം ഉടുക്കാന്‍ അനുവദിക്കുക, മാതാപിതാക്കളെ കാണാന്‍ അനുവദിക്കാതിരിക്കുക, ക്യൂവില്‍ നിര്‍ത്തുക, എന്നീ പീഡന പര്‍വ്വം താണ്ടിയെത്തുന്ന കുട്ടിയെ അവസാന ദിവസം തൊലിയ്ക്കിടയിലൂടെ വെള്ളി/സ്വര്‍ണ്ണ നൂല്‍ കടത്തുകയും ചെയ്യുന്നത് അതിക്രൂരമാണ്. കുട്ടികള്‍ അനുഭവിക്കുന്ന ഈ ക്രൂര പീഡനത്തിനെതിരെ ശബ്ദമുയര്‍ത്തിയ താങ്കളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല.
പക്ഷേ പിഞ്ചു കുട്ടികളോട് പോലും മത വിവേചനം കാണിക്കുക എന്നത് താങ്കളേപ്പോലെ ഉന്നതമായ നീതി ബോധം പുലര്‍ത്തുന്ന ഒരു മതേതരവാദിക്ക് ചേര്‍ന്നതല്ലെന്ന് വിനയപുരസ്സരം അറിയിക്കട്ടെ. ഹിന്ദുക്കുട്ടികള്‍ മാത്രം പീഡനത്തില്‍ നിന്ന് മോചിതരായാല്‍ മതിയെന്ന ചിന്ത എത്രമാത്രം വൃത്തികെട്ടതും ദുഷിച്ചതുമാണെന്ന് താങ്കള്‍ ഒന്ന് ചിന്തിക്കണം.
1. മൂത്ര വിസര്‍ജ്ജനം മൂലം ശരീരം അശുദ്ധമാകുന്നതിനാല്‍ ആരാധനയ്ക്ക് അത് തടസ്സമാകുമെന്ന ഒറ്റ കാരണത്താല്‍ സുന്നത്ത് ചെയ്യാന്‍ പിഞ്ചു പ്രായത്തില്‍ തന്നെ നിര്‍ബന്ധിക്കപ്പെടുന്ന കുഞ്ഞിന്റെ നിസ്സഹായാവസ്ഥ കാണാത്തത് നിര്‍ഭാഗ്യകരമാണ്. ഒപ്പം വിവേചനപരവും.
2. മുസ്ലീമായിപ്പോയി എന്ന ഒറ്റക്കാരണത്താല്‍ ആ കുട്ടികള്‍ അനുഭവിക്കുന്ന പീഡനം പൊതു ശ്രദ്ധയില്‍ കൊണ്ടു വരാത്തത് ശരിക്കും ന്യൂനപക്ഷങ്ങളോടുള്ള അവഹേളനമാണ്, വെല്ലുവിളിയാണ്.
3. സുന്നത്തിന് തയ്യാറെടുക്കുന്ന കുഞ്ഞ് അനുഭവിക്കുന്ന മാനസിക പീഡയും ശേഷമുള്ള ഒരാഴ്ച അനുഭവിക്കുന്ന ശാരീരിക പീഡയും കാണാത്തത് ക്രൂരമാണ്, മത വിവേചനമാണ്.
4. ആണ്‍കുട്ടികളുടെ സുന്നത്തിനെ എതിര്‍ക്കാന്‍ താങ്കള്‍ക്ക് ലിംഗപരമായ തടസ്സങ്ങള്‍ ഉണ്ടാകാം. പക്ഷേ മുസ്ലീം സമുദായത്തിലെ പെണ്‍കുട്ടികള്‍ ചേലാകര്‍മ്മവുമായി ബന്ധപ്പെട്ട് അനുഭവിക്കുന്ന പീഡനങ്ങള്‍ ഒരു സ്ത്രീയെന്ന നിലയിലും അമ്മയെന്ന നിലയിലും കാണാതെ പോകാന്‍ കാരണം താങ്കളിലെ വര്‍ഗ്ഗീയ മനസ്സ് മാത്രമാണ്.
5. നാലുവയസ്സിനും ആര്‍ത്തവാരംഭത്തിനും ഇടയിലായി ചെയ്യപ്പെടുന്ന പെണ്‍സുന്നത്തിന് 140 മില്യണ്‍ പെണ്‍കുട്ടികള്‍ വിധേയരാകുന്നുണ്ടെന്നാണ് കണക്ക്. താങ്കളുടെ അധികാരപരിധിയിലുള്ള കേരളത്തിലെ മുസ്ലീം പെണ്‍കുട്ടികളും ഈ ക്രൂരതയ്ക്ക് വിധേയരാകുന്നുണ്ടെന്ന കാര്യം കാണാതെ പോയത് അധികാര ദുര്‍വിനിയോഗമാണ്, അല്ലെങ്കില്‍ തനി വര്‍്ഗഗീയതയാണ്.
6. സുന്നത്ത് മൂലമുണ്ടാകുന്ന മുറിവ് ഉണങ്ങാന്‍ ആഴ്ചകളോളം കാലുകള്‍ ചേര്‍ത്ത് കെട്ടിവെക്കാറുണ്ടെന്ന് താങ്കള്‍ക്ക് അറിയാമോ? ഇത് പീഡനത്തിന്റെ പരിധിയില്‍ വരില്ലേ?
7. മിക്കവാറും രഹസ്യമായതിനാല്‍ തന്നെ പ്രാകൃതമായാണ് ഇത്തരം കര്‍മ്മങ്ങള്‍ നടക്കുക. ആ പെണ്‍കുട്ടി അനുഭവിക്കുന്ന മാനസിക-ശാരീരിക പീഡനങ്ങള്‍ കാണാതെ പോകുന്ന താങ്കള്‍ എത്ര പൊങ്കാലയിട്ടാലും ആ പാപത്തില്‍ നിന്ന് മോചിതയാകില്ലെന്ന് ഖേദത്തോടെ പറയട്ടെ.
8. നിര്‍ബന്ധിത ചേലാകര്‍മ്മം മൂലം മൂത്രത്തില്‍ പഴുപ്പ്, യോനിയില്‍ രോഗാണുബാധ, സ്ഥിരമായുണ്ടാകുന്ന വേദന, കുട്ടികളുണ്ടാകാതിരിക്കല്‍, മരണകാരണമായേക്കാവുന്ന രക്തസ്രാവം, എപിഡെര്‍മോയ്ഡ് സിസ്റ്റ് എന്ന മുഴ, പ്രസവസമയത്തുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍, െൈലംഗിക ബന്ധ സമയത്ത് വേദന, ലൈംഗിക സംതൃപ്തിക്കുറവ്, രതിമൂര്‍ച്ഛയില്ലായ്മ എന്നിവയുണ്ടാകുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. എന്നിട്ടും നിര്‍ബന്ധിച്ച് അതിന് വിധേയരാക്കപ്പെടുന്ന പാവം പെണ്‍കുട്ടികളുടെ അവകാശത്തെപ്പറ്റി ബോധമില്ലാത്ത താങ്കള്‍ സ്ത്രീയെന്ന പേരിന് അര്‍ഹയാണോയെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. അതോ മുസ്ലീം പെണ്‍കുട്ടികള്‍ എങ്ങനെ വളര്‍ന്നാലും കുഴപ്പമില്ലെന്ന ഹിന്ദു ഫാസിസ്റ്റ് ചിന്തയാണോ താങ്കള്‍ക്കും ഉള്ളത്?.
ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത ക്രൂരതയ്ക്ക് വിധേയമാകുന്ന ഇതരസമുദായങ്ങളിലെ കുട്ടികളെ കാണാതെ സ്വന്തം സമുദായത്തെ മാത്രം ഉദ്ധരിക്കുന്നത് താങ്കളെപ്പോലെ ഉന്നതമായ മതേതര മൂല്യങ്ങള്‍ സൂക്ഷിക്കുന്ന ഉത്തരവാദിത്ത ബോധമുള്ള ഒരു പൊതുജന സേവികയ്കക്ക് ചേര്‍ന്നതല്ല. സ്വന്തം സമുദായത്തെ നന്നാക്കണമെന്ന ചിന്തയ്കക്ക് വീണ്ടും അഭിനന്ദനങ്ങള്‍. പക്ഷേ ഹിന്ദുക്കളെ മാത്രം ‘നന്നാക്കാതെ’ മറ്റു മതക്കാരെക്കൂടി നന്നാക്കണമെന്ന് അഭ്യര്‍ത്ഥിച്ച് നിര്‍ത്തുന്നു. അതിനുള്ള നടപടികള്‍ ഉടന്‍ തുടങ്ങുമെന്ന പ്രതീക്ഷയോടെ.
Post Your Comments