Latest NewsNewsIndia

ഇനി നക്ഷത്ര ഹോട്ടലുകളില്‍ കിടന്നു കുളിക്കാനാകില്ല, ബാത്ത്ടബ്ബ് ഒഴിവാക്കുന്നു

മുംബൈ: നക്ഷത്ര ഹോട്ടലുകളില്‍ നിന്ന് ബാത്ത് ടബ്ബുകള്‍ മാറ്റാനൊരുങ്ങുന്നു. നേരത്തെ ഹോട്ടലുകള്‍ക്ക് നക്ഷത്ര പദവി കിട്ടാനുള്ള മാനദണ്ഡങ്ങളില്‍ മുഖ്യമായിരുന്നു ബാത്ത്ടബ്ബ്. എന്നാല്‍ ഇത്തരം ഹോട്ടലുകളില്‍ നിന്ന് ബാത്ത്ടബ്ബുകള്‍ ഒഴിവാക്കാനാണ് പുതിയ തീരുമാനം.

ചുരുങ്ങിയ സമയത്തേക്ക് മുറി എടുക്കുന്നവര്‍ ബാത്ത് ടബ്ബില്‍ നീണ്ടു നിവര്‍ന്നു കിടന്നു കുളിക്കുന്നതിനു പകരം ഷവറിനു താഴെ കുളിച്ചു പോകാനാണ് താല്പര്യപ്പെടുന്നത് എന്നാണ് ഹോട്ടല്‍ ഉടമകള്‍ പറയുന്നത്. ബാത്ത്ടബ്ബിലെ കുളിക്ക് 370 ലിറ്റര്‍ വെള്ളം വേണ്ടി വരുമ്പോള്‍ ഷവറില്‍ 70 ലിറ്റര്‍ മതിയെന്നതും ഹോട്ടല്‍ ഉടമകള്‍ നിരീക്ഷിക്കന്നു.

also read: ബാത്ത്ടബ്ബുകള്‍ക്ക് ഇങ്ങനെയും പ്രശ്‌നങ്ങളുണ്ട്‌

താജ്, ഒബറോയ്, ഐടിസി തുടങ്ങിയ വമ്പന്‍ ഹോട്ടലുകള്‍ ബാത്ത്ടബ്ബിനെ ഒഴിവാക്കിത്തുടങ്ങി. ഒബറോയിയുടെ 30 ഹോട്ടലുകളില്‍ നഗര ഇടങ്ങളില്‍ പത്തു ശതമാനത്തില്‍ താഴെ മാത്രമേ ബാത്ത്ടബ്ബ് ഉപയോഗമുള്ളൂ. ബിസിനസ് കേന്ദ്രങ്ങളായ ബംഗലൂരുവിലെ നൊവോടെല്‍, മുംബൈയിലെ താജ് വിവാന്ത എന്നിവിടങ്ങളില്‍ ഷവര്‍ കുളികളാണ്. എന്നാല്‍ ഉല്ലാസ സഞ്ചാരികള്‍ എത്തുന്ന ജയ്പൂര്‍ ഫെയര്‍മൌണ്ടിലും കുമരകത്തെ താജിലും ബാത്ത് ടബ്ബുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button