റിയാദ്: സൗദി മന്ത്രിസഭ പുനസംഘടിപ്പിച്ചു. നിലവിലുള്ള പല സഹമന്ത്രിമാരെയും ഡെപ്യൂട്ടി ഗവര്‍ണര്‍മാരെയും സല്‍മാന്‍ രാജാവ് മാറ്റി. ഇവര്‍ക്ക് പകരമായി പുതിയ ആളുകളെ നിയമിക്കുകയും ചെയ്തു.
പുതിയ ആഭ്യന്തര സഹമന്ത്രിയായി നിയമിച്ചിരിക്കുന്നത് ഡോ. ബന്ദര്‍ ബിന്‍ അബ്ദുള്ള അല്‍ മുശാരി രാജകുമാരനെയാണ്. പുതിയ പ്രതിരോധ സഹമന്ത്രിയായി ഡോ.ഖാലിദ് ബിന്‍ ഹുസൈന്‍ ബയാരിയെ നിയമിച്ചു. നീതിന്യായ സഹ മന്ത്രിയായി ഷെയ്ഖ് സഅദ് അല്‍ സൈഫിനെയും സാമ്പത്തിക, ആസൂത്രണകാര്യ സഹ മന്ത്രിയായി ഫൈസല്‍ അല്‍ ഇബ്രാഹിമിനെയും നിയമിച്ചു.
ഒരു വനിതയ്ക്ക് സഹമന്ത്രി സ്ഥാനത്ത് ഇടം നല്‍കിയതാണ് പുനസംഘടനയിലെ ശ്രദ്ധേയമായ തീരുമാനം. തൊഴില്‍ സാമൂഹിക വികസന സഹമന്ത്രിയായി വനിതയായ ഡോ. താമദര്‍ ബിന്‍ യൂസഫ് അല്‍ റുമഹിനെ നിയമിച്ചു.
also read: ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റ് പ്രഖ്യാപിച്ച് സൗദി അറേബ്യ
പുതിയ അല്‍ ജൗഫ് ഗവര്‍ണറായി ബദ്ര ബിന്‍ സുല്‍ത്താന്‍ രാജകുമാരനെ നിയമിച്ചു. പുതിയ ശൂറാ കൌണ്‍സില്‍ സെക്രട്ടറി ജനറല്‍ മുഹമ്മദ് അല്‍ മുതൈരിക്കാണ്. പുതിയ ചീഫ് ഓഫ് സ്റ്റാഫായി ജനറല്‍ ഫയാദ് അല്‍ റുവൈലിയെയും കരസേനാ മേധാവിയായി ജനറല്‍ ഫഹദ് ബിന്‍ അബ്ദുള്ള അല്‍ മുതൈറിനെയും നിയമിച്ചുകൊണ്ടും രാജാവ് ഉത്തരവിറക്കിയിട്ടുണ്ട്.
Post Your Comments