Latest NewsIndiaNews

മുൻ‌ എം.എൽ.എയും നാല് ആയുധക്കടത്തുകാരും അറസ്റ്റിൽ : തോക്കുകൾ പിടിച്ചെടുത്തു

ലഖ്നൗ : യോഗി സർക്കാർ അധികാരത്തിലേറിയതിനു ശേഷം ഗുണ്ടകൾക്കും ആയുധക്കടത്തുകാർക്കുമെതിരെ മുഖം നോക്കാതെയുള്ള നടപടികൾ തുടരുകയാണ്. ഉത്തർപ്രദേശിൽ സമാജ്‌വാദി പാർട്ടി മുൻ എം.എൽ.എ രാകേഷ് സിംഗിനെ നാല്‌ ആയുധക്കടത്തുകാർക്കൊപ്പം പൊലീസ് അറസ്റ്റ് ചെയ്തു. രാകേഷ് സിംഗിന്റെ പക്കൽ നിന്ന് ലൈസൻസില്ലാത്ത പിസ്റ്റളും തിരകളും പിടിച്ചെടുത്തു. പ്രത്യേക സേനയാണ് ‌ അറസ്റ്റ് ചെയ്തത്.

ആയുധ നിയമ പ്രകാരം ഇയാളുടെ പേരിൽ കേസെടുത്തു. യോഗി സർക്കാർ അധികാരമേറ്റതിനു ശേഷം 2744 കൊടും ക്രിമിനലുകളാണ് അഴിക്കുള്ളിലായത് . 34 ഗുണ്ടകൾ പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടു . 4 പോലീസുകാരും ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ചു. 247 പൊലീസുകാർക്ക് പരിക്കേറ്റു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് തകരാറിലായ ക്രമസമാധാന നില നേരേയാക്കാൻ മുഖ്യമന്ത്രി കർശന നിർദ്ദേശമാണ് നൽകിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button