Life StyleHome & Garden

ഇന്റർലോക്കുകൾ ഇടുന്നവരുടെ ശ്രദ്ധയ്ക്ക് ! നിങ്ങളെ കാത്തിരിക്കുന്ന അപകടം ഇവയാണ്

വിശാലമായ ഒരു മുറ്റം,അവിടെ നിറയെ ചെടികൾ,മണ്ണിൽ ചവിട്ടിനടന്നിരുന്ന ഒരു കാലമുണ്ടായിരുന്നു മലയാളിക്ക്.എന്നാൽ കാലം പുരോഗമിച്ചപ്പോൾ പലരും സ്വന്തം മണ്ണിനെ മറന്നു.അതിനു തെളിവാണല്ലോ ഇത്തിരി പോണ മുറ്റം വരെ കോൺക്രീറ്റും ഇന്റർലോക്കുംകൊണ്ട് നിറച്ചിരിക്കുന്നത്.

നഗരങ്ങളിലാണ് ഇത്തരം കാഴ്‌ചകൾ കൂടുതൽ കാണാൻ സാധിക്കുക.ഒരാൾ ചെയ്തുകാണുമ്പോൾ അതിനെ അനുകരിച്ച് പലരും ചെയ്യാറുണ്ട്.എന്നാൽ ഇതിന്റെ ദൂഷ്യ വശങ്ങളെക്കുറിച്ച് ആരും ചിന്തിക്കാറില്ല എന്നതാണ് വാസ്തവം.ചന്തം മാത്രം നോക്കി ഇന്റർലോക്കുകൾ ഉപയോഗിക്കുമ്പോൾ വലിയ ഒരു വിപത്താണ് പിന്നിൽ ഒളിഞ്ഞിരിക്കുന്നത്.മഴവെള്ളം നേരിട്ട് ഭൂമിയിൽ താഴ്ന്നാൽ മാത്രമാണ് ആ സ്ഥലങ്ങളിൽ ജലലഭ്യത ഉണ്ടാവുക .

ഇന്റർലോക്ക് ചെയ്‌ത ഇടങ്ങളിൽ മഴവെള്ളം ഭൂമിയിലേക്ക്‌ താഴ്‌ന്നു പോകുവാൻ സാധ്യമല്ലാതെ വരികയും ഇത്‌ പൊതുവഴിയിലേക്കോ, ഓടകളിലേക്കോ ഒഴുകിപ്പോകുകയും ചെയ്യുന്നു. കൃത്യമായി തടസ്സങ്ങൾ നീക്കി വൃത്തിയായി സൂക്ഷിക്കുന്ന ഓടകൾ അന്യമായ നമ്മുടെ നാട്ടിൽ ഇത്‌ ധാരാളം ആരോഗ്യപ്രശനങ്ങൾക്കും ഇടവരുത്തും. കൂടുതൽ വെള്ളം ഒഴുകിയെത്തുന്നതോടെ റോഡുകൾക്കും കേടുപാടുകൾ സംഭവിക്കും.

Read more:ആഹാരത്തിൽ അൽപം വെള്ളക്കടല ചേർത്താൽ ആരോഗ്യപ്രദമോ ?

ഇതുമാത്രമല്ല മുറ്റം ദിനവും അടിക്കണം എന്ന മടികൊണ്ടും മഴവന്നാൽ ചെളി വരും എന്നതുകൊണ്ടും പലരും തങ്ങളുടെ ചെറുതോ വലുതോ ആയ മുറ്റങ്ങളിൽ ഇന്റർലോക്കുകൾ പകാറുണ്ട്.എങ്ങനെ ചിന്തിക്കുന്നവർ ഒന്ന് ശ്രദ്ധിക്കുക ദിവസവും മുറ്റം അടിക്കുമ്പോൾ അത് ആരോഗ്യത്തിനും ഏറെ ഗുണം ചെയ്യും.

ഭംഗിക്ക് വേണ്ടി പ്രകൃതിയെ നശിപ്പിക്കുമ്പോൾ ഓർക്കേണ്ടത് വരാനിരിക്കുന്ന ജല ക്ഷാമത്തെ കുറിച്ചാണ്.ഭൂമിക്ക് യോജിക്കാത്ത തരത്തിലുള്ള ഇത്തരം സാധങ്ങൾ ഒഴിവാക്കി പകരം വെള്ളാരം കല്ലുകൾ മുറ്റത്ത് പാകിയാൽ ഭംഗിയും ഒപ്പം പ്രകൃതി രമണീയവുമാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button