KeralaLatest NewsNews

നോക്കുകൂലി നല്‍കാത്തതിനാല്‍ പൊതുവഴിയടച്ച് ഗുണ്ടാസംഘത്തിന്റെ ഭീഷണി

കൊച്ചി: നോക്കുകൂലി നല്‍കാത്തതിനാല്‍ പൊതുവഴിയടച്ച് ഗുണ്ടാസംഘത്തിന്റെ ഭീഷണി. കൊച്ചി പൊന്നുരുന്നി സ്വദേശി മത്തായിയെന്ന് വ്യവസാസിയാണ് ഗുണ്ടകള്‍ക്കെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. സ്വകാര്യ ആശുപത്രിയുടെ നിര്‍മാണ പ്രവര്‍ത്തനം മുന്നോട്ടുപോകാന്‍ 50,000 രൂപ പാര്‍ട്ടി പ്രവര്‍ത്തകരെന്ന പേരിലെത്തിയവര്‍ നോക്കുകൂലിയായി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിനു സമ്മതമല്ലനന് പറഞ്ഞതോടെ രാത്രി കൊച്ചി മെട്രോയുടെ കോണ്‍ക്രീറ്റ് വേസ്റ്റുകള്‍ നിക്ഷേപിച്ച് ഇവിടേക്കുള്ള 50 വര്‍ ഷം പഴക്കമുള്ള പൊതുവഴിയടയ്ക്കുകയായിരുന്നെന്ന് മത്തായി പറഞ്ഞു.

Also Read : ഗാന്ധിഭവനുനേരെ ഗുണ്ടാ ആക്രമണം; അതിര്‍ത്തി ചുമരുകള്‍ തകര്‍ത്തു

കൂടാതെ മൂന്ന് ലക്ഷം രൂപ നല്കിയാല്‍ കോണ്ക്രീറ്റ് മാലിന്യം ഇവിടെ നിന്ന് മാറ്റി റോഡ് പുനസ്ഥാപിക്കാമെന്നും അവര്‍ പറഞ്ഞതായും ഇയാള്‍ ആരോപിക്കുന്നു. എന്നാ3ല്‍ ഇക്കാര്യം പറഞ്ഞ് പോലീസില്‍ പരാതിനല്കിയെങ്കിലും കേസെടുക്കാന്‍ തയ്യാറായില്ലെന്നും മത്തായി ആരോപിച്ചു. കൊച്ചി മെട്രോയുടെ മാലിന്യം പൊതുവഴിയില്‍ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് മത്തായി കെ.എം.ആര്‍ എല്ലിന് പരാതി നല്കിയിട്ടുണ്ട്. നോക്കൂകൂലി ആവശ്യപ്പെടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തവര്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഐ.ജിക്കും പരാതി നല്കിയിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button