മുഖം വൃത്തിയായി സൂക്ഷിക്കാനും സൗന്ദര്യം നിലനിർത്താനുമായി യുവ തലമുറ പല കാര്യങ്ങളും ചെയ്യാറുണ്ട്. മുഖത്തെ പാടുകള്‍ പൂര്‍ണമായും ഇല്ലാതാക്കാന്‍ സഹായിക്കുന്ന ക്രീമുകളും ലോഷനും ആൺകുട്ടികളും പെൺകുട്ടികളും ഒരുപോലെ ഉപയോഗിക്കാറുണ്ട്.
വരണ്ടതും തിളക്കം കുറഞ്ഞതുമായ ചര്‍മ്മം പല പുരുഷന്‍മാര്‍ക്കും പ്രശ്നമുണ്ടാക്കുന്നതാണ്. ചര്‍മ്മത്തിലെ പല പ്രശ്നങ്ങളേയും ഇല്ലാതാക്കാന്‍ മോയ്സ്ചുറൈസര്‍ ഉപയോഗിക്കുന്നവരാണ് പലരും. എന്നാല്‍ മോയ്സ്ചുറൈസര്‍ ഉപയോഗിക്കുമ്പോള്‍ പുരുഷന്‍മാര്‍ ശ്രദ്ധിക്കേണ്ടത് എന്തൊക്കെയെന്ന് നോക്കാം.
മോയ്സ്ചുറൈസര്‍ എന്തിനാണ് ഉപയോഗിക്കുന്നതെന്ന് പലര്‍ക്കും അറിവില്ല. സ്ത്രീകളുടെ ചര്‍മ്മത്തേക്കാള്‍ അല്‍പം കട്ടിയുള്ളതായിരിക്കും പുരുഷന്‍മാരുടെ ചര്‍മ്മം. അതുകൊണ്ട് തന്നെ മോയ്സ്ചുറൈസര്‍ ഉപയോഗിക്കുമ്പോള്‍ പല വിധത്തില്‍ ശ്രദ്ധിക്കണം.
മോയ്സ്ചുറൈസറില്‍ അടങ്ങിയിട്ടുള്ള ഘടകങ്ങള്‍ നമ്മുടെ ചര്‍മ്മത്തെ കൂടുതല്‍ മൃദുലവും ഈര്‍പ്പമുള്ളതുമാക്കുന്നു. ഇത് കൂടാതെ ചര്‍മ്മത്തെ പുറത്തെ പൊടിപലങ്ങളില്‍ നിന്നും സംരക്ഷിക്കുന്നു.
നമ്മുടെ ചര്‍മ്മത്തിന്റെ സ്വഭാവമറിഞ്ഞു വേണം നാം മോയ്സ്ചുറൈസര്‍ തിരഞ്ഞെടുക്കേണ്ടത്. അല്ലാത്ത പക്ഷം അത് നമുക്ക് പ്രതികൂല ഫലമായിരിക്കും നല്‍കുക. ചര്‍മ്മത്തിലുണ്ടാവുന്ന അലര്‍ജിയും മറ്റും നോക്കി വേണം മോയ്സ്ചുറൈസര്‍ ഉപയോഗിക്കാന്‍.
മോയ്സ്ചുറൈസര്‍ പുരട്ടുമ്പോള്‍
നമ്മള്‍ പലപ്പോഴും മറന്നു പോകുന്ന അഥവാ നമ്മള്‍ അറിഞ്ഞിരിക്കേണ്ട ഒരു സത്യമുണ്ട്. അതായത് മോയ്സ്ചുറൈസറിനു പിന്നാലെ പിന്നെയും മോയ്സ്ചുറൈസര്‍ ക്രീം പുരട്ടേണ്ട ആവശ്യമില്ല. പ്രകൃതി തീര്‍ക്കുന്ന ഒരു പ്രതിരോധം പോലെ മോയ്സ്ചുറൈസര്‍ നമ്മുടെ മുഖത്ത് പ്രവര്‍ത്തിക്കും.
സണ്‍സ്ക്രീന്‍ അടങ്ങിയത്
മിക്ക മോയ്സ്ചുറൈസിംഗ് ക്രീമുകളിലും സണ്‍സ്ക്രീന്‍ അടങ്ങിയിട്ടുണ്ടാവും. ഇത് നമ്മുടെ ചര്‍മ്മത്തെ അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്ന് സംരക്ഷിക്കുന്നു. ചുരുങ്ങിയത് 30 ശതമാനമെങ്കിലും സണ്‍ പ്രൊട്ടക്ഷന്‍ അടങ്ങിയ ക്രീം വേണം തിരഞ്ഞെടുക്കാന്‍. എന്നാല്‍ മാത്രമേ കൃത്യമായ സൗന്ദര്യ സംരക്ഷണം സാധ്യമാകുകയുള്ളൂ.
എല്ലാ ദിവസവും ഉപയോഗിക്കുക
എല്ലാ ദിവസവും മോയ്സ്ചുറൈസര്‍ ഉപയോഗിക്കുന്നത് വളരെ നല്ലതാണ്. എന്നാല്‍ ഏറ്റവും കൂടുതല്‍ ഫലം പ്രദാനം ചെയ്യുന്നത് രാത്രിയിലെ ഉപയോഗത്തില്‍ നിന്നാണ്. എന്തെന്നാല്‍ രാത്രിയാണ് നമ്മുടെ ശരീരം ഏറ്റവും കൂടുതല്‍ വെള്ളത്തെ പുറന്തള്ളുന്നത്. അതുകൊണ്ടു തന്നെ മോയ്സ്ചുറൈസറിന്‍റെ പ്രവര്‍ത്തനം രാത്രിയില്‍ ശരിയായ രീതിയില്‍ നടക്കും.
ഷേവ് ചെയ്ത ശേഷം ഉപയോഗിക്കുക
ഷേവ് ചെയ്തതിനു ശേഷം നമ്മള്‍ മോയ്സ്ചുറൈസര്‍ ഉപയോഗിക്കുകയാണെങ്കില്‍ അത് ചര്‍മ്മ സുഷിരങ്ങളിലൂടെ അകത്ത് ചെന്ന് പ്രവര്‍ത്തിക്കും. ഇത് മുഖം കൂടുതല്‍ തിളക്കമുള്ളതാവാന്‍ സഹായിക്കും.
മോയ്സ്ചുറൈസര്‍ ഉപയോഗിക്കാന്‍ പ്രത്യേക രീതികളുടെ ആവശ്യമില്ല. ചര്‍മ്മം ഏത് തരത്തില്‍ പെട്ടതാണെന്ന് മാത്രം നാം ശ്രദ്ധിച്ചാല്‍ മതി. അത് വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ ഇത് പല വിധത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കും.
Post Your Comments