Latest NewsNewsIndia

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത്, ജയം ബിജെപിക്കൊപ്പം, ഇടതു കോട്ടയായ ത്രിപുരയിലും ബിജെപി

ന്യൂഡഡല്‍ഹി: ബിജെപിക്ക് വമ്പന്‍ ജയമെന്ന് എക്‌സിറ്റ്‌പോള്‍ ഫലം. മേഘാലയ, ത്രിപുര, നാഗാലാന്‍ഡ് എന്നിവിടങ്ങളില്‍ നടക്കുന്ന നിയമസഭ തിഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തില്‍ എത്തുമെന്നാണ് എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇടത് കോട്ടയായ ത്രിപുരയില്‍ ഇടത്കക്ഷികളെ തകര്‍ത്ത് ബിജെപി ഭരണത്തില്‍ എത്തുമെന്നാണ് എക്‌സിറ്റ്‌പോള്‍ പ്രവചനം.

മേഘാലയയില്‍ പ്രാദേശിക പിന്തുണയോടെ ബിജെപി അധികാരത്തിലെത്തും. ത്രിപുരയില്‍ ഇടത് ഭരണത്തിന് അന്ത്യം കുച്ച് ബിജെപി അധികാരത്തില്‍ എത്തും. നാഗാലാന്‍ഡില്‍ ബിജെപി-എന്‍ഡിപിപി സഖ്യത്തിന് ഭൂരിപക്ഷം ലഭിക്കും.

also read: ഡല്‍ഹി മുനിസിപ്പല്‍ തിരഞ്ഞെടുപ്പ് : ജനങ്ങള്‍ ഇത്തവണയും കൈവിട്ടില്ല : ബി.ജെ.പി വീണ്ടും അധികാരത്തിലേയ്ക്ക് :

മാര്‍ച്ച് ആറിന് മേഘാലയയിലും 13ന് നാഗാലാന്‍ഡിലും 14ന് ത്രിപുരയിലും അസംബ്ലി തെരഞ്ഞെടുപ്പ് നടക്കും. ബിജെപി, കോണ്‍ഗ്രസ്സ്, ഇടത് പക്ഷത്തിന് വളരെ പ്രധാനപ്പെട്ട തിരഞ്ഞെടുപ്പാണ് നടക്കാന്‍ പോകുന്നത്. പുറത്തുവരുന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ അനുസരിച്ച് ബിജെപി തന്നെ വീണ്ടും ഭരണത്തില്‍ എത്തും.

ഇടത് പക്ഷത്തെ സംബന്ധിച്ചിടത്തോളം ത്രിപുരയിലെ തെരഞ്ഞെടുപ്പ് ഫലം നിലനില്‍പ്പിന്റെ പ്രശ്നമാണ്. എന്നാല്‍ എക്സിറ്റ് പോള്‍ ഫലം അനുസരിച്ച് ത്രിപുര ഇടത് പക്ഷത്തിന് നഷ്ടമാകും എന്നാണ് തെളിയുന്നത്. മാത്രമല്ല ഇക്കുറി ത്രിപുരയിലെ ജയം അത്യന്തം കഠിനവുമാണ്. തെരഞ്ഞെടുപ്പിന് മുന്നോടിയായി അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും നരവധി റാലികളാണ് ഓരോ സംസ്ഥാനത്തും സംഘടിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button