Uncategorized

യുവാവിന്റെ മോശം കമന്റ്, കരണക്കുറ്റിക്ക് ഒരെണ്ണം കൊടുത്ത ശേഷം യുവതി ചെയ്തത്

ന്യൂഡല്‍ഹി: നടു റോഡില്‍ തന്നെ നിരന്തരമായി പിന്നാലെ എത്തി ശല്യപ്പെടുത്തിയ പൂവാല സംഘത്തിന് എട്ടിന്റെ പണി കൊടുത്ത് യുവതി. സംഘത്തിലെ ഒരാളെ യുവതി അടിക്കുകരയും കോളറില്‍ പിടിച്ച് വലിച്ചിഴച്ച് അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ എത്തിക്കുകയുമായിരുന്നു.

കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. സുഹൃത്തിനൊപ്പം പടിഞ്ഞാറന്‍ ഡല്‍ഹിയിലുള്ള ഒരു മാര്‍ക്കറ്റിലൂടെ യുവതി നടക്കുമ്പോള്‍ ഒരു സംഘം ശല്യപ്പെടുത്താന്‍ തുടങ്ങുകയായിരുന്നു. ഇവരുടെ ശല്യത്തില്‍ നിന്നും രക്ഷപെടാന്‍ യുവതിയും സുഹൃത്തും റിക്ഷയില്‍ കയറി. എന്നാല്‍ ഇവര്‍ വീണ്ടും പിന്തുടരുകയും മോശം കമന്റുകള്‍ പറയുകയുമായിരുന്നു.

ഒടുവില്‍ സഹികെട്ട യുവതി മാര്‍ക്കെറ്റിന് നടുവില്‍ വെച്ച് പൂവാല സംഘത്തിലെ ഒരാളെ മര്‍ദിക്കുകയായിരുന്നു. കവിളില്‍ അടികൊടുത്ത ശേഷം ഇയാളുടെ കോളറില്‍ പിടിച്ച് വലിച്ച് അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. സംഭവത്തില്‍ രണ്ട് യുവാക്കളുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി.

സംഘത്തിലുണ്ടായിരുന്ന മനീഷ്, അഭിഷേക് എനന്നിവരാണ് പിടിയിലായത്. ഡല്‍ഹിയില്‍ നിന്നും 100 കിലോമീറ്റര്‍ അകലെ ഹരിയാനയിലെ ഛര്‍ക്കി ദദ്രിയില്‍ നിന്നാണ് ഇവര്‍ പിടിയിലായത്.

shortlink

Post Your Comments


Back to top button