Latest NewsNewsIndia

ഭാരത്‌ മാതാ കീ ജയ്‌ വിളിക്കാന്‍ മടിയുള്ളവര്‍ പാകിസ്ഥാനികള്‍- എം.എല്‍.എ

ബല്ലിയ, യു.പി•‘ഭാരത്‌ മാതാ കി’ എന്ന് വിളിക്കാന്‍ മടിയുള്ളവര പാകിസ്ഥാനികളാണെന്ന് ഉത്തര്‍പ്രദേശിലെ ബി.ജെ.പി എം.എല്‍.എ സുരേന്ദ്ര സിംഗ്. ഇത്തരക്കാര്‍ക്ക് രാഷ്ട്രീയത്തില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കരുതെന്നും ഞായറാഴ്ച വൈകുന്നേരം രസ്താദില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

“ഭരത് മാതാ കി ജയ്‌ എന്നും വന്ദേമാതരം എന്നും പറയാന്‍ മടിക്കുന്നവര്‍ പാകിസ്ഥാനികളാണ്. അവര്‍ക്ക് ഈ രാജ്യത്ത് ജീവിക്കാന്‍ ഒരു അവകാശവുമില്ല-സുരേന്ദ്ര സിംഗ് പറഞ്ഞു.

“ജന്മനാടിന് അമ്മയുടെ സ്ഥാനം കൊടുക്കാത്ത ആളുകളുടെ രാജ്യസ്നേഹം സംശയകരമാണ്… ഭരത് മാതാ കി ജയ്‌ എന്നും വന്ദേമാതരം എന്നും പറയാന്‍ പ്രശ്നമുള്ളവര്‍ക്ക് രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കാന്‍ അനുവാദം കൊടുക്കരുത്”- അദ്ദേഹം പറഞ്ഞു.

കഴിഞ്ഞമാസം, 2024 ഓടെ ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമായി മാറുമെന്ന പ്രസ്താവന നടത്തി ബൈരിയ എം.എല്‍.എ സുരേന്ദ്ര സിംഗ് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.

അനധികൃത ഖനത്തെക്കുറിച്ച് സംസാരിക്കവേ, എം.എല്‍.എ ജനങ്ങള്‍ക്ക് നല്‍കിയ ഉപദേശം ഇതാണ്. നിങ്ങളുടെ സ്വകാര്യ ആവശ്യത്തിന് മണല്‍ എടുക്കുമ്പോള്‍ പോലീസുകാര്‍ തടസപ്പെടുത്തിയാല്‍ അവര്‍ക്ക് രണ്ട് തല്ല് കൊടുക്കണം എന്നായിരുന്നു സിംഗിന്റെ ഉപദേശം.

“ഒരു കള്ളനെ പിടികൂടി അപമാനിക്കാന്‍ പോലീസിന് കഴിയുമെങ്കില്‍, അതേ ചികിത്സ പോലീസിന് നല്‍കാന്‍ ജനങ്ങള്‍ക്ക് കഴിയും”-സുരേന്ദ്ര സിംഗ് മാധ്യമങ്ങളോട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button