ന്യൂഡൽഹി: ഡല്‍ഹിയില്‍ യുവ ദമ്പതികളെ അപ്പാര്‍ട്ട്മെന്റില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. വിവരം സൂചിപ്പിച്ച് മരണത്തിനു തൊട്ടുമുന്‍പ് അടുത്ത ബന്ധുവിന് വാട്സ്‌ആപ് സന്ദേശവും അയച്ചു. പ്രണയ വിവാഹിതരായ ഇവര്‍ ഏറെ സന്തുഷ്ട ജീവിതമാണ് നയിച്ചിരുന്നതെന്നും സാമ്പത്തികമായി പ്രശ്നങ്ങള്‍ ഒന്നും അലട്ടിയിരുന്നില്ലെന്നും വീട്ടുകാര്‍ പറയുന്നു.
ഡല്‍ഹി ഗോവിന്ദ്പുരിയിലാണ് ഞായറാഴ്ച പുലര്‍ച്ചെ ദമ്പതികളായ മോഹിത് ബാഗ്ഗ (30), അര്‍പിത ബാഗ്ഗ (28) എന്നിവരെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മരണവിവരം അറിയിച്ച് പുലര്‍ച്ചെ 4.45ന് മോഹിതിന്റെ അമ്മയുടെ മൊബൈലിലേക്ക് അര്‍പിതയുടെ മൊബൈലില്‍ നിന്നൂം വാട്സ്‌ആപ് സന്ദേശം അയച്ചിരുന്നു. എന്നാല്‍ വീട്ടുകാര്‍ ഇത് കാണാനും പ്രതികരിക്കാനും വൈകിയിരുന്നു. സന്ദേശം അറിഞ്ഞ് ഇവരുടെ അപ്പാര്‍ട്ട്മെന്റില്‍ എത്തിയെങ്കിലും ഇവര്‍ മരണപ്പെട്ടിരുന്നു.
വീട്ടില്‍ എത്തിയ ബന്ധുകള്‍ കണ്ടത് തൂങ്ങി നില്‍ക്കുന്ന മോഹിത്തിനേയും നിലത്ത് മരിച്ച് കിടക്കുന്ന അര്‍പ്പിതയേയുമായിരുന്നു. അര്‍പ്പിതയുടെ കഴുത്തില്‍ കെട്ട് മുറുകിയ പാടും ഉണ്ടായിരുന്നു. യാതൊരു കാരണവും ഇല്ലാതെയാണ് ഇവരുടെ മരണമെന്നാണ് ബന്ധുകള്‍ പറയുന്നത്. അസ്വഭാവിക മരണത്തിന് കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.
also read:പ്രവാസികള്‍ക്ക് ആശ്വാസമായി യു എ ഇയില്‍ മഴ
Post Your Comments