മഞ്ചേരി: പത്തുവയസുകാരിയെ പീഡിപ്പിച്ച ലീഗ് നേതാവ് ഒളിവില്‍. അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയെ ടിവി കാണാനെന്ന് പറഞ്ഞും മറ്റും വീട്ടിലേക്ക് വിളിച്ചുവരുത്തിയശേഷം ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസില്‍ പ്രതിയായ നഗരസഭാ മുസ്ലിംലീഗ് കൗണ്‍സിലര്‍ കാളിയാര്‍തൊടി കുട്ടനാണ് ഒളിവില്‍ കഴിയുന്നത്. അറുപതുകാരനായ പ്രതി കഴിഞ്ഞ ഡിസംബറില്‍ പലതവണ കുട്ടിയെ പീഡിപ്പിച്ചിരുന്നു.
അമ്മ ഒപ്പമില്ലാത്ത കുട്ടി മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പമാണ് താമസം. രോഗിയായ മുത്തച്ഛന് കിടപ്പിലാണ്. മുത്തശ്ശി ജോലിക്കുപോകുന്ന സമയംനോക്കിയാണ് കുട്ടിയെ പീഡിപ്പിച്ചത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കുട്ടിയോട് അധ്യാപകര്‍ സംസാരിച്ചപ്പോഴാണ് വിവരം അറിയുന്നത്. തുടര്‍ന്ന് അധ്യാപകര്‍ ചൈല്‍ഡ്ലൈനില്‍ വിവരമറിയിക്കുകയായിരുന്നു. കുട്ടിയെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ വൈദ്യപരിശോധനക്ക് വിധേയമാക്കി.
ശനിയാഴ്ച വൈകിട്ട് മഞ്ചേരി പൊലീസില്‍ കുട്ടിയുടെ വീട്ടുകാര്‍ പരാതി നല്കി. പോക്സോ നിയമപ്രകാരമാണ് കേസെടുത്തത്. പ്രതി മുങ്ങിയിരിക്കയാണെന്ന് മഞ്ചേരി പൊലീസ് പറഞ്ഞു. കൗണ്‍സിലര്‍ കുട്ടന് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യുവാക്കള്‍ ശനിയാഴ്ച നഗരത്തില്‍ പ്രകടനം നടത്തി.
Post Your Comments