Latest NewsKeralaNews

പ്രായമായ ഒരിന്ത്യന്‍ പൗരന്റെ കത്തിന് ഇത്രയധികം വില കല്‍പിച്ചതിന് നന്ദി, മോദി തന്നെ വീണ്ടും പ്രധാനമന്ത്രിയായി വരണമെന്ന് പ്രാർത്ഥിക്കുന്നു, വിരമിച്ച കെഎസ്‌ആര്‍ടിസി ജീവനക്കാരന്റെ കത്ത്

കൊച്ചി: “മോദി തന്നെ വീണ്ടും പ്രധാനമന്ത്രിയായി വരണമെന്ന് ദൈവത്തോട് പ്രാര്‍ത്ഥിച്ചു കൊണ്ട് കത്ത് നിര്‍ത്തുന്നു” ബഹുമാനപൂര്‍വ്വം, ടി.ടി വിന്‍സെന്റ്, പെയിന്റര്‍, കെഎസ്‌ആര്‍ടിസി റിട്ടയര്‍മെന്റ്, പ്രധാനമന്തി മോദിക്ക് നന്ദി അറിയിച്ചു കെ എസ് ആർ ടി സി റിട്ടയർ ജീവനക്കാരന്റെ കത്ത്. കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ കൃത്യമായി പെന്‍ഷന്‍ കിട്ടുന്നില്ലെന്ന പരാതി അറിയിച്ച്‌ കെഎസ്‌ആര്‍ടിസിയില്‍ പെയിന്റര്‍ ആയി വിരമിച്ച വടുതല സ്വദേശി ടി.ടി വിന്‍സെന്റ് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് കത്തയച്ചിരുന്നു. കത്തില്‍ പ്രധാനമന്ത്രിയുടെ ഓഫിസ് ഇടപെട്ട് സംസ്ഥാന ചീഫ് സെക്രട്ടറിയുടെ ശ്രദ്ധയില്‍ പെടുത്തുകയും അന്വേഷണത്തിനായി അയച്ചു നല്‍കുകയും ചെയ്തു.

ഇക്കാര്യം വിന്‍സെന്റിനെ അറിയിച്ച്‌ മറുപടി കത്ത് അയക്കുകയും ചെയ്തു. ഇതില്‍ നന്ദി അറിയിച്ചാണ് ഇപ്പോല്‍ വിന്‍സെന്റ് പ്രധാനമന്ത്രിക്ക് വീണ്ടും കത്ത് തയ്യാറാക്കിയത്.പെന്‍ഷന്‍ ലഭിക്കാനുള്ള സമരസമയത്ത് പെന്‍ഷനില്ല ഞങ്ങളെ രക്ഷിക്കു എന്ന പ്ലക് കാര്‍ഡ് കഴുത്തില്‍ കെട്ടി നില്‍ക്കുന്ന വിന്‍സെന്റിന്റെ ഫോട്ടോ നവമാധ്യമങ്ങളില്‍ വൈറലായിരുന്നു. “സാറ് എനിക്കയച്ച കത്തിന്റെ കോപ്പി എന്റെ വിലാസത്തില്‍ ലഭിച്ചു. ഇപ്പോള്‍ പെന്‍ഷന്‍ കുടിശ്ശിക മുഴുവന്‍ തുകയും ഈ മാസം താരാം എന്നും, പിന്നീടുള്ള മാസങ്ങളില്‍ മുടങ്ങാതെ തരാന്‍ സംവിധാനം ഉണ്ടാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചതിനാല്‍ സമരം നിര്‍ത്തിവച്ചിരിക്കുകയാണ്.

ആയതിനാല്‍ പട്ടിണി മാറുമെന്ന് പ്രതീക്ഷിക്കുന്നു. അയതുകൊണ്ട് പ്രധാനമന്ത്രിയോടും അങ്ങയുടെ പിഎ മാരോടും, എന്റേയും പെന്‍ഷന്‍കരുടേയും കുടുംബസമേതം നന്ദി അറിയിക്കുന്നു”-എന്നിങ്ങനെയാണ് കത്തിലെ ഉള്ളടക്കം.
പ്രായമായ ഒരിന്ത്യന്‍ പൗരന്റെ കത്തിന് ഇത്രയധികം വില കല്‍പിച്ചതിന് വിന്‍സെന്റ് പ്രധാനമന്ത്രിയോടുള്ള നന്ദി കത്തില്‍ രേഖപ്പെടുത്തുന്നുണ്ട്. അടുത്ത ഭരണത്തിലും പ്രധാനമന്ത്രിയായി നരേന്ദ്രമോദി വരണമെന്നും ആഗ്രഹിക്കുകയും അതിനായി ദൈവത്തോട് പ്രാര്‍ത്ഥിക്കുകയും ചെയ്ത് കൊണ്ട് കത്ത് നിര്‍ത്തുന്നു എന്നിങ്ങനെയാണ് വിന്‍സെന്റ് കത്ത് അവസാനിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button