KeralaLatest NewsNews

മലയാളിയായ അച്ഛന്‍ മകളെ തോക്ക് ചൂണ്ടി ഭയപ്പെടുത്തി പീഡിപ്പിച്ചത് അഞ്ച് വര്‍ഷം

കോട്ടയം: തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി മകളെ അഞ്ച് വര്‍ഷത്തിലേറെ പീഡിപ്പിച്ച മലയാളിയെ ഡല്‍ഹി പോലീസ് കോട്ടയത്ത് നിന്ന് അറസ്റ്റ് ചെയ്തു. ഡല്‍ഹിയില്‍ സ്ഥിരതാമസമാക്കിയ കോട്ടയം സ്വദേശിയാണ് അറസ്റ്റിലായത്. അഞ്ചു വര്‍ഷമായി ഇയാള്‍ മകളെ പീഡിപ്പിക്കുകയായിരുന്നുവെന്നാണു പരാതി. ഇയാളെ ഇന്നലെ വൈകിട്ട് ഏഴരയോടെ ഡല്‍ഹിയിലേക്കു കൊണ്ടുപോയി.

നഴ്‌സായ ഭാര്യ ജോലിയ്ക്കു പോകുന്ന സമയത്തു മകളെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നുവെന്നാണു പരാതി. സംഭവം സംബന്ധിച്ചു മകള്‍ അമ്മയോടു പരാതി പറഞ്ഞിരുന്നു. ഇതേപ്പറ്റി ചോദ്യം ചെയ്ത അമ്മയെയും പ്രതി ക്രൂരമായി മര്‍ദിച്ചു. ഇതിനിടെ അമ്മയും മകളും പല തവണ പോലീസില്‍ പരാതി നല്‍കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

ഇതിനിടെ തിരുനക്കരയില്‍ നിര്‍മാണത്തിലിക്കുന്ന വീടിന്റെ കാര്യങ്ങള്‍ നോക്കാന്‍ പ്രതി സംസ്ഥാനത്തേയ്ക്കു പോന്നതോടെയാണ് അമ്മയും മകളും ചേര്‍ന്നു ഡല്‍ഹി പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്നു കോട്ടയം ഈസ്റ്റ് പോലീസ് സ്‌റ്റേഷനില്‍ വിളിച്ച് ഡല്‍ഹി പോലീസ് കാര്യം അറിയിച്ചു. പിന്നീട് പോലീസ് പ്രതി താമസിക്കുന്ന സ്ഥലം കണ്ടെത്തി. തുടര്‍ന്നു വിവരം ഡല്‍ഹി പോലീസിനു കൈമാറി.

ഡല്‍ഹി പോലീസിലെ എസ്.ഐയും രണ്ട് ഉദ്യോഗസ്ഥരും ഇന്നലെ രാവിലെ തന്നെ നഗരത്തിലെത്തി. തുടര്‍ന്നു പ്രതിയെ കസ്റ്റഡിയില്‍ എടുത്ത ശേഷം ഡല്‍ഹി പോലീസിനു കൈമാറുകയായിരുന്നു.

shortlink

Post Your Comments


Back to top button