പ്യോങ്യാംഗ്: ശൈത്യകാല ഒളിംപിക്‌സില്‍ പങ്കെടുക്കാന്‍ കിംഗ് ജോംഗ് ഉന്‍ അയച്ച ചിയര്‍ ലീഡേഴ്‌സിന് നേരിടേണ്ടി വരുന്നത് ലൈംഗിക അടിമത്തം എന്ന് വൈളിപ്പെടുത്തല്‍. ചിയര്‍ലീഡേഴ്‌സ് അംഗങ്ങള്‍ രാജ്യത്തെ പ്രമുഖ രാഷ്ട്രീയ നേതാക്കളില്‍ നിന്ന് ലൈംഗിക പീഡനങ്ങള്‍ നേരിടുന്നുവെന്നും അവരെ അതിക്രൂരമായി ചൂഷണം ചെയുന്നുവെന്നുമാണ് ഭരണകൂടവുമായി ബന്ധപ്പെട്ട വ്യക്തി അറിയിച്ചത്.
ശൈത്യകാല ഒളിംപിക്‌സില്‍ ഉത്തരകൊറിയന്‍ കലാ സംഘം അതിഗംഭീരമായി പാടുകയും ആടുകയും ചെയ്തുവെന്നും എന്നാല്‍ അത് പുറത്ത് നിന്നൊരു ഫാന്‍സി ഷോ പോലെ തോന്നിയേക്കാമെന്നും 2008വരെ ഉത്തരകൊറിയന്‍ സംഘത്തില്‍ സംഗീതജ്ഞനായിരുന്ന ലീ സോ-യെണ്‍ വ്യക്തമാക്കി.
ഏകാധിപതിയായ കിം ജോങ് ഉന്നിന്റെ ഭരണ പ്രചരണമാണ് അവരിലൂടെ നടത്തുന്നത്. ഭരണാധികാരികളുടെ പാര്‍ട്ടികളില്‍ പോയി അവരുടെ ലൈംഗിക ചുഷണങ്ങള്‍ക്ക് ഈ സ്ത്രീകള്‍ ഇരയാകുന്നു. ജീവനില്‍ ഭയന്ന് ഈ കാര്യങ്ങള്‍ ആരും പുറത്തു പറയാറില്ല.
കേന്ദ്ര പോളിറ്റ് ബ്യൂറോ അംഗങ്ങളുടെ പാര്‍ട്ടികള്‍ എല്ലാദിവസവും നടക്കാറുണ്ടെന്നും അതിലേയ്ക്ക് ചിയര്‍ലീഡേഴ്‌സിനെ അവര്‍ കൊണ്ടുപോകുകയും ലൈംഗികമായി ഉപയോഗിക്കാറുണ്ടെന്നും ഇത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും ലീ പറയുന്നു.
Post Your Comments