കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ കിട്ടാതെ ആദിവാസി മരിച്ചു. നിലമ്പൂര്‍ പൂക്കോട്ടുപാടം ചേലോട് കോളനിയിലെ കണ്ടന്‍ ആണ് മരിച്ചത്. 50 വയസായിരുന്നു. തെങ്ങില്‍ഡ നിന്ന് വീണ് പരുക്കേറ്റ് അവശനിലയിലായില്‍ എത്തിച്ചയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ച് മൂന്നു മണിക്കൂര്‍ കഴിഞ്ഞിട്ടും ചികിത്സ ലഭിച്ചില്ലെന്നും, ഡോക്ടര്‍മാര്‍ തിരിഞ്ഞു നോക്കിയില്ലെന്നും ബന്ധുക്കള്‍ പരാതിപ്പെടുന്നു.
ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് കണ്ടനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്. അത്യാഹിത വിഭാഗത്തില്‍ എത്തിച്ച കണ്ടനെ ഡോക്ടര്‍മാര്‍ പ്രാഥമിക പരിശോധന നടത്തി മുറിവുകള്‍ കെട്ടിക്കൊടുത്തു. എന്നാല്‍ പിന്നീട് മറ്റ് ചികിത്സകളൊന്നും നല്‍കിയില്ലെന്നാണ് പരാതി.
ആശുപത്രിയിലെത്തിയശേഷവും കണ്ടന്‍ ഭാര്യയോടും മറ്റുള്ളവരോടും സംസാരിച്ചിരുന്നു. വേദനകൊണ്ട് കണ്ടന്‍ നിലവിളിച്ചിട്ടും ഡോക്ടര്‍മാര്‍ തിരിഞ്ഞുനോക്കിയില്ലെന്ന് കണ്ടന്റെ ഭാര്യ പറഞ്ഞു. വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു മരണം. കണ്ടന്റെ മൃതദേഹം അത്യാഹിത വിഭാഗത്തില്‍ നിന്ന് മാറ്റിക്കിടത്താന്‍ വിമുഖത കാട്ടിയതായും ആരോപണമുണ്ട്.
Post Your Comments