ഇരിട്ടി: കണ്ണൂര്‍ ഇരിട്ടിയിലെ മുഴക്കുന്ന് നല്ലൂരില്‍ എബിവിപി പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം. അടിയേറ്റു പരിക്കേറ്റ നാലുപേരെ തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇരിട്ടി പയഞ്ചേരി സ്വദേശികളായ അമല്‍ ആയഞ്ചേരി (23), സഹോദരന് അക്ഷയ് ആയഞ്ചേരി (18), വി. അമല്‍ (22), ശരത്ത് രാജ് (18) എന്നിവരെയാണ് ഇരിട്ടി താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സക്ക് ശേഷം തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സിപിഎം പ്രവര്‍ത്തകരാണ് തങ്ങളെ ആക്രമിച്ചതെന്ന് ഇവര്‍ പറഞ്ഞു.
പുലര്‍ച്ചെ അഞ്ചോടെ മുഴക്കുന്ന് നല്ലൂരില്‍ വച്ചായിരുന്നു അക്രമം. നല്ലൂര്‍ പള്ളിയറ ഭഗവതി ക്ഷേത്രത്തില്‍ തെയ്യം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഇവരെ പത്തോളം പേര്‍ അടങ്ങുന്ന സംഘം കാര്‍ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു. ഇവര്‍ സഞ്ചരിച്ച കാറും അക്രമികള്‍ അടിച്ചു തകര്‍ത്തു. അമല്‍രാജിന്റെ മൂന്ന് പവനോളം വരുന്ന സ്വര്‍ണ മാലയും ശരത് രാജിന്റെ മൊബൈല്‍ ഫോണും അക്രമികള്‍ തട്ടിയെടുത്തതായി പരാതിയുണ്ട്.
Post Your Comments