സ്നാപ്പ് കമ്പനിയുടെ ചീഫ് എക്സിക്യുട്ടീവ് ഇവാൻ സ്പീഗലിന് കഴിഞ്ഞ വർഷം പ്രതിഫലം ലഭിച്ചത് 637.8 മില്യൺ ഡോളറാണ്. ഇതോടെ സി.ഇ.ഒ പദവിയിൽ ഏറ്റവും കൂടുതൽ പ്രതിഫലം ലഭിക്കുന്ന വ്യക്തികളിൽ മൂന്നാമത്തെ ആളായി ഇവാൻ സ്പീഗൽ മാറിയിരിക്കുകയാണ്.കഴിഞ്ഞ വർഷം കമ്പനിയുടെ ടേൺ ഓവർ വർധിപ്പിച്ചതിനെ തുടർന്നാണ് സ്പീഗലിനു പ്രതിഫലം കൂട്ടിയത്.
ഹെഡ്ജ് സി.ഇ.ഒയായ ഡാനിയൽ ഔച്ചിന്റെ 2007,2008 കാലഘട്ടത്തിലെ പ്രതിഫലത്തെ പിന്തുടരുന്ന തരത്തിലാണ് സ്പീഗലിന്റെ പ്രതിഫലവും. ഡാനിയേൽ ഔച്ചിന്റെ കഴിവും മികവും കാരണം 918.9 മില്യൺ ഡോളർ 2007 ലും 1.19 ബില്യൺ 2008ലും പ്രതിഫലമായി വാങ്ങി.
read also: സലില്‍.എസ്.പ്രകാശ് ഇനി ഇന്‍ഫോസിസ് സി.ഇ.ഒ
സ്പീഗലിന്റെ ഷെയർ മാർക്കറ്റിലെ മികവ് ആസ്പദമാക്കിയാണ് 636.6 മില്യൺ പ്രതിഫലവും മറ്റു ആനുകൂല്യങ്ങളും കമ്പനി നൽകുന്നത്.
Post Your Comments