തിരുവനന്തപുരം: സംസ്ഥാനത്ത് തൊഴില്‍ സമയം പുനഃക്രമീകരിച്ചു. വേനല്‍ക്കാലത്ത് തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യത മുന്‍നിര്‍ത്തിയാണ് തൊഴില്‍ സമയം പുനഃക്രമീകരിച്ചത്. പകല്‍ ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഉച്ചയ്ക്ക് 12 മുതല്‍ മൂന്നു വരെ വിശ്രമവേളയായിരിക്കും. കൂടാതെ ഇവരുടെ ജോലി സമയം രാവിലെ ഏഴ് മുതല്‍ വൈകുന്നേരം ഏഴ് വരെയുള്ള സമയത്തിനുള്ളില്‍ എട്ടു മണിക്കൂറായി നിജപ്പെടുത്തി.
Also Read : തൊഴില്‍ സമയം കുറയ്ക്കുന്ന വിഷയത്തില്‍ രാജാവ് തീരുമാനം എടുക്കും
രാവിലെയും ഉച്ചയ്ക്കുശേഷവും ഉള്ള മറ്റു ഷിഫ്റ്റുകളിലെ ജോലി സമയം ഉച്ചയ്ക്ക് 12ന് അവസാനിക്കുന്ന പ്രകാരവും വൈകുന്നേരം മൂന്നിന് ആരംഭിക്കുന്ന പ്രകാരവുമാണ് പുനഃക്രമീകരിച്ചിട്ടുള്ളത്. പുനഃക്രമീകരിച്ച തൊഴില്‍സമയത്തിന് ഏപ്രില്‍ 30 വരെ പ്രാബല്യമുണ്ടായിരിക്കും. സമുദ്രനിരപ്പില്‍ നിന്ന് 3000 അടിയില്‍ കൂടുതല്‍ ഉയരമുള്ള സൂര്യാഘാതത്തിന് സാധ്യതയില്ലാത്ത മേഖലകളെ ഈ ഉത്തരവിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇതു സംബന്ധിച്ച് ലേബര്‍ കമ്മീഷണര്‍ എ.അലക്സാണ്ടര്‍ ഉത്തരവിറക്കി.
Post Your Comments