കണ്ണൂര്‍: എല്ലാ പാര്‍ട്ടീ പ്രവര്‍ത്തകര്‍ക്കും ഒരുപോലെ പരിചിതമായ വാക്കുകളാണ് ഡമ്മി പ്രതികള്‍. യഥാര്‍ത്ഥ പ്രതികളെ ഒളിപ്പിച്ചുകൊണ്ട് അതേ കേസില്‍ കാഷ്‌കൊടുത്ത് നിരപരാധികളെ കേസില്‍ പ്രതിചേര്‍ക്കുന്നു, ഷുഹൈബ് വധക്കേസിലെ പ്രതി ആകാശിന്റെ മൊഴിയോടെ, മുന്‍പ് ഡമ്മി പ്രതികളായവരുടെ ചരിത്രവും ഗതികേടും വീണ്ടും ചര്‍ച്ചയിലേക്ക്. കേസില്‍ ഡമ്മി പ്രതികളെ നല്‍കാമെന്നു സിപിഎം പ്രാദേശിക നേതൃത്വം ഉറപ്പു നല്‍കിയിരുന്നുവെന്നായിരുന്നു ആകാശ് പറഞ്ഞത്.
Also Read : പിടിയിലായത് ഡമ്മി പ്രതികളോ? കൊലയാളി സംഘത്തില്‍ ആകാശ് ഇല്ലായിരുന്നെന്ന് വെളിപ്പെടുത്തൽ
ഏറെ കോലാഹലമുയര്‍ത്തിയ കെ.ടി.ജയകൃഷ്ണന്‍ വധക്കേസില്‍ ഒരാളൊഴിച്ചുള്ളവര്‍ ഡമ്മി പ്രതികളായിരുന്നുവെന്നു പിന്നീടു വ്യക്തമായി. ക്ലാസ് മുറിയില്‍ വിദ്യാര്‍ഥികളുടെ മുന്നില്‍ നടന്ന കൊലപാതകമായിട്ടു പോലും യഥാര്‍ഥ പ്രതികള്‍ മുഴുവന്‍ നിയമത്തിനു മുന്നിലെത്തിയില്ല. കേസില്‍ അച്ചാരമ്പത്ത് പ്രദീപനെ മാത്രമാണു സുപ്രീം കോടതി ശിക്ഷിച്ചത്. ബാക്കി പ്രതികള്‍ കുറ്റവിമുക്തരാക്കപ്പെട്ടു. ജില്ലാ കോടതിയും ഹൈക്കോടതിയും ഗുരുതര വീഴ്ചകള്‍ കണ്ടെത്തുകയും അന്വേഷണ ഉദ്യോഗസ്ഥരെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. ജയകൃഷ്ണന്‍ വധം അടക്കമുള്ള ചില കേസുകളില്‍ യഥാര്‍ഥ പ്രതികളല്ല പിടിയിലായതെന്നു ടിപി കേസില്‍ അറസ്റ്റിലായപ്പോള്‍ ടി.കെ.രജീഷ് മൊഴി നല്‍കിയിരുന്നു. ഇതു പിന്നീടു രജീഷ് നിഷേധിച്ചുവെങ്കിലും കൊലപാതക കേസുകളിലെ ഡമ്മി പ്രതികള്‍ യാഥാര്‍ഥ്യം തന്നെയാണ്.
കുടുംബത്തിനു പ്രതിമാസച്ചെലവിനായി ഒരു തുക സഹകരണ ബാങ്കിലെ അക്കൗണ്ടില്‍ പാര്‍ട്ടി തന്നെ നിക്ഷേപിക്കും. കുടുംബത്തിലെ അര്‍ഹതയുള്ള അംഗത്തിന് ഏതെങ്കിലും സഹകരണ സ്ഥാപനത്തിലോ മറ്റോ ജോലി തരപ്പെടുത്തി നല്‍കും. കേസ് നടത്താനുള്ള മുഴുവന്‍ ചെലവും പാര്‍ട്ടി വഹിക്കും. കേസ് നടത്തിപ്പുഫണ്ടെന്ന പേരില്‍ കോടികളുടെ നിക്ഷേപം കണ്ണൂര്‍ ജില്ലാ ബാങ്കില്‍ സിപിഎമ്മിനുണ്ട്. പാര്‍ട്ടിയുടെ അദൃശ്യമായ സുരക്ഷാ വലയം എന്നും ഡമ്മി പ്രതിയുടെ കുടുംബത്തിനു ചുറ്റുമുണ്ടാവുകയും ചെയ്യുമെന്നാണ് വയ്പ്. ബിജെപിയും കോണ്‍ഗ്രസുമൊക്കെ ഈ തന്ത്രം പയറ്റാറുണ്ടെങ്കിലും മുന്‍പിലുള്ളതു സിപിഎം തന്നെയാണ്. കൊലപാതക കേസുകളിലാണു പ്രധാനമായും ഡമ്മി പ്രതികളെ രംഗത്തിറക്കാറ്.
Post Your Comments