Latest NewsIndiaNews

ഇന്ത്യയിലെത്തിയ ട്രൂഡോയുടെ വിരുന്നിലേക്ക് ഖലിസ്ഥാന്‍ ഭീകരന് ക്ഷണം

ന്യൂഡല്‍ഹി: കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ഔദ്യോഗിക വിരുന്നിലേക്കു ഖലിസ്ഥന്‍ ഭീകരന്‍ ജസപാല്‍ അത്വാളിനും ക്ഷണം. സംഭവം വിവാദമാതിന് പിന്നാലെ വിരുന്ന കനേഡിയന്‍ അദികൃതര്‍ തന്നെ റദ്ദാക്കി. കൂടാതെ അത്വാള്‍ ട്രൂഡോയുടെ ഭാര്യയ്ക്ക് ഒപ്പം നില്‍ക്കുന്ന ചിത്രവും പുറത്തെത്തിയിട്ടുണ്ട്. ഇന്തോ – കനേഡിയന്‍ വ്യവസായിയാണു ജസ്പാല്‍ അത്വാള്‍.

പൊതുവെ ഖാലിസ്ഥന്‍ അനുകൂല പ്രവര്‍ത്തനങ്ങളോട് മൃദു സമീപനം സ്വീകരിക്കുന്ന ട്രൂഡോ സര്‍ക്കാരിനോട് ഇന്ത്യയ്ക്ക് അമര്‍ഷമുണ്ട്. ഇതിന് പിന്നാലെ ഈ സംഭവം കൂടി ആയപ്പോള്‍ ഇന്ത്യന്‍ നിലപാട് കടുക്കുമെന്നാണ് വിവരം.

അത്വാളിനെ ഇത്തരമൊരു പരിപാടിക്ക് ഒരിക്കലും ക്ഷണിക്കരുതായിരുന്നുവെന്ന് ജസ്റ്റിന്‍ ട്രൂഡോയുടെ ഓഫിസ് അറിയിച്ചു. സംഭവം അന്വേഷിക്കുകയാണെന്ന് ഓഫിസിനെ ഉദ്ധരിച്ചു വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. കാനഡയുടെ ഇന്ത്യയിലെ ഹൈക്കമ്മിഷണര്‍ നാദിര്‍ പട്ടേലിന്റെ പേരിലാണ് അത്വാളിനുള്ള ക്ഷണക്കത്തു പോയിരിക്കുന്നത്. ന്യൂഡല്‍ഹിയില്‍ ഹൈക്കമ്മിഷണറുടെ ഔദ്യോഗിക വസതിയിലായിരുന്നു വിരുന്ന് സംഘടിപ്പിച്ചിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button