സിറോ മലബാർ സഭയുടെ ഭൂമിയിടപാടില്‍ കേസെടുക്കേണ്ടെന്ന് ഹൈകോടതി

കൊച്ചി: സിറോ മലബാർ സഭയുടെ ഭൂമിയിടപാടില്‍ കേസെടുക്കേണ്ടെന്ന് ഹൈകോടതി. കേസെടുക്കേണ്ടെന്ന കീഴ്കോടതി വിധിക്കെതിരായ ഹരജിയും കോടതി തള്ളി. ഭൂമി ഇടപാടില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള സഭാ വിശ്വാസികളുടെ ഹര്‍ജികളാണ് കോടതി പരിഗണിച്ചത്.

അതിരൂപതയ്ക്ക് ട്രസ്റ്റിറിനുള്ള ആദായ നികുതി ഇളവ് ലഭിച്ചെന്നും.സ്വത്ത ട്രസ്റ്റിന്റേതാണെന്ന് തെളി‍യിക്കുന്ന രസീതും പാന്‍ കാര്‍ഡ് രേഖകളും ഹര്‍ജിക്കാരന്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. സഭാ സ്വത്തുക്കള്‍ ട്രസ്റ്റിന്‍റേതല്ലെന്നും സ്വകാര്യ സ്വത്താണെന്നും കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ അഭിഭാഷകന്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു.

also read:ദുബായിയില്‍ ജോലി നേടാനുള്ള അവസരങ്ങള്‍ കുറയുന്നു; കാരണം…?

Share
Leave a Comment