Latest NewsNewsIndia

പുതിയ തൊഴിൽ അവസരങ്ങളുമായി മില്‍ക്ക് ബാസ്ക്കറ്റ്

ഗുരുഗ്രാം: ഇന്ത്യയിലെ ആദ്യത്തെ മൈക്രോ ഡെലിവറി പ്ലാറ്റ്ഫോമായ മില്‍ക്ക് ബാസ്ക്കറ്റ് 2,000 പുതിയ തൊഴിലവസരങ്ങള്‍ വരുന്ന 11-18 മാസങ്ങള്‍ക്കുള്ളില്‍ സൃഷ്ടിക്കുമെന്ന് വ്യക്തമാക്കി. ഡല്‍ഹിയിലും പരിസരപ്രദേശങ്ങളിലുമുള്ള വീടുകളില്‍ ഏറ്റവും കൂടുതല്‍ സര്‍വീസ് നടത്തുന്ന ഓണ്‍ലൈന്‍ ഡെലിവറി സംവിധാനമാണ് മില്‍ക്ക് ബാസ്ക്കറ്റിന്റേത്.

മില്‍ക്ക് ബാസ്ക്കറ്റ് സഹസ്ഥാപകനും സിഇഓയുമായ ആനന്ദ് ഗോയല്‍ 2022 ആവുന്നതോടെ ഒരു മില്ല്യന്‍ വീട്ടുല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യാനാവുന്ന വിധത്തില്‍ വളരുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് പറഞ്ഞു. ഇപ്പോള്‍ ആരംഭഘട്ടത്തിലാണ് കമ്പനി. ഉടന്‍ ചെയ്യുക ഗുരുഗ്രാമില്‍ പ്രതിദിനം 50,000 ഓര്‍ഡറുകള്‍ക്ക് ഉല്‍പ്പന്നങ്ങള്‍ വീടുകളില്‍ എത്തിച്ചു കൊടുക്കുന്ന വിധത്തില്‍ ടീം മികച്ചതാക്കുകയാണ്.

read also: തൊഴിൽ അന്വേഷകരുടെ ശ്രദ്ധയ്ക്ക് ; എയര്‍ ഇന്ത്യ വിളിക്കുന്നു

മാത്രമല്ല താമസിയാതെ 1500 മുഴുവന്‍ സമയ ജോലിക്കാരെയും 500 പാര്‍ട്ട്‌ ടൈം ജോലിക്കാരെയും നിയമിക്കും. പാര്‍ട്ട് ടൈം ജോലിക്കാരെ പ്രഭാത സമയങ്ങളിലെ ഡെലിവറിയ്ക്കായാണ് നിയമിക്കുന്നത്. എന്നും രാവിലെ മില്‍ക്ക് ബാസ്ക്കറ്റ് ഗുരുഗ്രാമിലെ വീടുകളില്‍ പ്രതിദിനം പതിനായിരത്തിലധികം ഉല്‍പ്പന്നങ്ങളാണ് വീടുകളില്‍ എത്തിക്കുന്നത്.

shortlink

Post Your Comments


Back to top button