Latest NewsNewsGulf

ഷെയ്ഖ് സായിദിന്റെ ചിത്രം വില്‍ക്കാന്‍ വിസമ്മതിച്ച കാര്‍പ്പറ്റ് കടക്കാരനെത്തേടി ഷെയ്ഖ് മൊഹമ്മദെത്തി

അബുദാബി•അബുദാബിയിലെ ഒരു കൂട്ടം പ്രവാസി കാര്‍പ്പറ്റ് വില്പനക്കാരെ അത്ഭുതപ്പെടുത്തി അബുദാബി കിരീടവകാശിയും യു.എ.ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ഹിസ്‌ ഹൈനസ് ഷെയ്ഖ് മൊഹമ്മദ്‌ ബിന്‍ സയീദ്‌ അല്‍ നഹ്യാന്റെ സന്ദര്‍ശനം.  യു.എ.ഇയുടെ സ്ഥാപകനായ ഷെയ്ഖ് സായിദിന്റെ ചിത്രം വില്‍ക്കാന്‍ വിസമ്മതിച്ച ഒരു അഫ്ഗാന്‍ കാരന്റെ കാര്‍പ്പറ്റ് ഷോപ്പാണ് വ്യാഴാഴ്ച ഷെയ്ഖ് സന്ദര്‍ശിച്ചത്.

ഷെയ്ഖ് സായിദിന്റെ ചിത്രം കാണിച്ചപ്പോള്‍ ‘പിതാവ് സായിദ്’ എന്ന് ഷെയ്ഖ് മൊഹമ്മദ്‌ മന്ത്രിച്ചു. ഷെയ്ഖ് സായിദ് തന്റെ മാനുഷിക പ്രവർത്തനത്തിലൂടെ എഴുതിയിരിക്കുന്ന കഥയിലൂടെയാണ് അറിയപ്പെടുന്നതെന്നും അദ്ദേഹം പിന്നീട് ട്വീറ്റ് ചെയ്തു. യു.എ.ഇ നിങ്ങളുടെ രണ്ടാമത്തെ വീടാണെന്നും ഷെയ്ഖ് പ്രവാസികളോട് പറഞ്ഞു. സന്ദര്‍ശനത്തിന്റെ ചിത്രങ്ങളും ഷെയ്ഖ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷമാണ്‌ കാര്‍പ്പറ്റ് വില്പനക്കാരനായ ഖാന്‍ തന്റെ കടയില്‍ വച്ചിരുന്ന ഷെയ്ഖ് സായിദിന്റെ ചിത്രം വേണമെന്ന എമിറാത്തി പൗരന്റെ ആവശ്യം നിരസിച്ചത്. ഇത് ബാബാ സെയ്ദിന്റെ ചിത്രമാണ്, ഇത് വില്‍ക്കാനുള്ളതല്ലെന്നും ഖാന്‍ പറയുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.

shortlink

Post Your Comments


Back to top button