Latest NewsNewsIndia

പ്രതിഷേധത്തെ തുടര്‍ന്ന് റെയില്‍വേ നിയമനങ്ങളുടെ പ്രായപരിധി ഉയര്‍ത്തി

ന്യൂഡല്‍ഹി: പ്രതിഷേധത്തെ തുടര്‍ന്ന് റെയില്‍വെ നിയമനങ്ങളുടെ പ്രായപരിധി ഉയര്‍ത്തി. അസിസ്റ്റന്റ് ലോക്കോ പൈലറ്റ്, പൈലറ്റ് നിയമനത്തിനുള്ള പരീക്ഷകള്‍ക്ക് സംവരണമില്ലാത്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇനി മുതല്‍ 30 ആണ് പ്രായ പരിധി. നേരത്തെ ഇത് 28 ആയിരുന്നു.

ഒബിസി ഉദ്യോഗാര്‍ത്ഥികളുടെ പ്രായപരിധി 33 ആക്കി. പട്ടിക വിഭാഗങ്ങള്‍ക്ക് 35. ഗ്രൂപ്പ് ഡി പരീക്ഷള്‍ക്ക് സംവരണമില്ലാത്തവര്‍ക്ക് പ്രായപരിധി 28ല്‍ നിന്നും 30 ആക്കി. ഒബിസിക്ക് 36ഉം പട്ടിക വിഭാഗങ്ങള്‍ക്ക് 36ല്‍ നിന്നും 38 ആക്കി. നേരത്തെ പ്രതിഷേധത്തെ തുടര്‍ന്ന് മലയാളത്തില്‍ തുടര്‍ന്നും പരീക്ഷ എഴുതാന്‍ റെയില്‍വേ അനുവദിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button