Latest NewsNewsIndia

ആരോഗ്യ പരിരക്ഷാ പദ്ധതിയുടെ പേര് മാറ്റി മോദി സര്‍ക്കാര്‍

ന്യൂഡല്‍ഹി: ബാങ്ക് തട്ടിപ്പു കേസില്‍ പ്രതിയായ വജ്രവ്യാപാരി നീരവ് മോദിയെ കാരണം നരേന്ദ്ര മോദി സര്‍ക്കാരിന്റെ ആരോഗ്യ പരിരക്ഷാ പദ്ധതിയുടെ പേരു മാറ്റാനൊരുങ്ങുന്നു. ‘മോദി കെയര്‍’ എന്ന പേരില്‍ തുടങ്ങിയ പദ്ധതിയാണ് ഇനി ‘നമോ കെയര്‍’ എന്ന് അറിയപ്പെടാന്‍ തുടങ്ങുന്നത്. കേന്ദ്രമന്ത്രിമാരും ബിജെപി എംപിമാരും കഴിഞ്ഞ ദിവസങ്ങളില്‍ ‘നമോ കെയര്‍’ എന്ന പേരിലാണു പദ്ധതിയെ പരാമര്‍ശിച്ചത്. എന്നാല്‍ ഒരാഴ്ച മുന്‍പു കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നഡ്ഢ ‘മോദി കെയര്‍’ എന്നു പരാമര്‍ശിച്ച പദ്ധതിയെ കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി അനന്ത്കുമാര്‍ ‘നമോ കെയര്‍’ എന്നു പേരുമാറ്റി വിശേഷിപ്പിക്കുകയായിരുന്നു. ബിജെപിയുടെ വക്താക്കളും ഇനി ‘നമോ കെയര്‍’ എന്നാകും പദ്ധതിയെ വാഴ്ത്തുകയെന്നും.

Also Read : നരേന്ദ്ര മോദിയ്ക്ക് ഹോട്ടലില്‍ റൂം കിട്ടിയില്ല: കാരണം ഇതാണ്

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പു പ്രചാരണത്തില്‍ ബിജെപി വ്യാപകമായി പ്രയോഗിച്ചിരുന്ന ഒന്നാണ് നരേന്ദ്ര മോദി എന്നതിന്റെ ചുരുക്കമായ ‘നമോ’ . കേന്ദ്ര ബജറ്റില്‍ രാജ്യത്തെ അന്‍പതു കോടി ജനങ്ങള്‍ക്കായി പ്രഖ്യാപിച്ച ആരോഗ്യ പരിരക്ഷാ പദ്ധതിക്ക് ഔപചാരികമായി ‘മോദി കെയര്‍’ എന്നു പേരു നല്‍കിയിട്ടില്ലെങ്കിലും കേന്ദ്രമന്ത്രിമാരും ബിജെപി വക്താക്കളും ഉള്‍പ്പെടെ ‘മോദി കെയര്‍’ എന്ന പേരില്‍ പ്രചാരണം തുടങ്ങിയിരുന്നു. യുഎസിലെ ‘ഒബാമ കെയര്‍’ ആരോഗ്യ പരിരക്ഷാ പദ്ധതിയുടെ മാതൃകയില്‍ ഇന്ത്യയില്‍ ‘മോദി കെയര്‍’ പദ്ധതിയെന്നായിരുന്നു വിശദീകരണം.

shortlink

Post Your Comments


Back to top button