ന്യൂഡൽഹി : ചീഫ് സെക്രട്ടറിയെ മര്‍ദ്ദിച്ചതിന് ഡൽഹിയിലെ ആംആദ്മി എംഎല്‍എ അറസ്റ്റിലായി. ദില്ലിയിലെ ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശിനെയാണ് എംഎല്‍എ പ്രകാശ് ജര്‍വാള്‍ മര്‍ദ്ദിച്ചത്. ജാതീയമായി അധിക്ഷേപിച്ചെന്നും ചീഫ് സെക്രട്ടറി പരാതിയില്‍ പറയുന്നു. പരസ്യങ്ങള്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി കെജ്രിവാളിന്റെ നേതൃത്വത്തില്‍ കൂടിക്കാഴ്ചക്ക് വിളിച്ചിരുന്നു. യോഗത്തില്‍വച്ച് വാക്കേറ്റവും തുടര്‍ന്ന് കയ്യേറ്റവും ഉണ്ടാവുകയുമായിരുന്നു. അന്‍ഷു പ്രകാശിന്റെ പരാതിയില്‍ ഇന്നലെ രാത്രിയാണ് പ്രകാശ് ജാര്‍വാളിനെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രകാശ് ജാര്‍വാളും മറ്റൊരു എംഎല്‍എയായ അമാനത്തുള്ള ഖാനും ചേര്‍ന്നാണ് ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശിനെ കൈയേറ്റം ചെയ്തെന്നാണ് പരാതി
അതേസമയം എംഎല്‍എ അമാനത്തുള്ള ഖാന്‍ ഒളിവിലാണ്. ഇയാള്‍ക്ക് വേണ്ടി പൊലീസ് തിരച്ചില്‍ ശക്തമാക്കി.ചീഫ് സെക്രട്ടറി അംശു പ്രകാശിനെ ആംആദ്മി എംഎല്‍എമാര്‍ കൈയേറ്റം ചെയ്ത വിഷയത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ മാപ്പുപറയാതെ അദ്ദേഹവുമായി ചര്‍ച്ചയ്ക്കില്ലെന്ന് സര്‍ക്കാര്‍ ജീവനക്കാര്‍ വ്യക്തമാക്കി. പൂര്‍ണമായി ജോലികള്‍ ബഹിഷ്കരിക്കുന്നതിനേക്കുറിച്ച് ആലോചിക്കുമെന്നും സംഘടനകള്‍ അറിയിച്ചു. ഐഎഎസ് അസോസിയേഷനടക്കമുള്ള വിവിധ സംഘടനകളാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. മുഖ്യമന്ത്രി മാപ്പു പറയാതെ മറ്റ് മന്ത്രിസഭാംഗങ്ങളുമായോ ആംആദ്മി പാര്‍ട്ടി എംഎല്‍എമാരുമായോ ഒരുതരത്തിലുള്ള ചര്‍ച്ചയ്ക്കും തയാറല്ലെന്നും സര്‍ക്കാര്‍ ജീവനക്കാര്‍ വ്യക്തമാക്കി.
മുഖ്യമന്ത്രി മാപ്പു പറയുന്നതുവരെ തീര്‍ത്തും ഔദ്യോഗികമായ കാര്യങ്ങള്‍ മാത്രമേ അദ്ദേഹവുമായി സംസാരിക്കൂവെന്നും തങ്ങളുടെ പ്രതിഷേധം തുടരുമെന്നും ജീവനക്കാരുടെ സംഘടനകള്‍ വ്യക്തമാക്കി. സംഭവത്തേക്കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് ലഫ്. ഗവര്‍ണറോട് റിപ്പോര്‍ട്ട് തേടി. എംഎല്‍എയുടെ അതിക്രമത്തില്‍ പ്രതിഷേധിച്ച് ഐഎഎസ് അസോസിയേഷന്റെ നേതൃത്വത്തില്‍ പ്രകടനം നടന്നു.
Post Your Comments