Latest NewsKeralaNewsIndia

ഷുഹൈബ് വധം: ആകാശിന്‌ ഫേസ്ബുക്കിൽ സിപിഎം പ്രവര്‍ത്തകരുടെ ആശംസാപ്രവാഹം

കണ്ണൂർ: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രധാന പ്രതിയായ ആകാശ് എംവി അഥവാ ആകാശ് തില്ലങ്കേരിയുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ ഒരു സഖാവ് കുറിച്ചത് ഇങ്ങനെയാണ് ‘ആകാശ് നീയും ഞാനും ഒന്നാണ്… നാം ചെങ്കൊടിയുടെ സന്താനങ്ങള്‍’.. കൊലപാതകം കഴിഞ്ഞ പൊലീസ് അറസ്റ്റ് ചെയ്ത ശേഷമാണ് ഇത്തരത്തില്‍ നിരവധി സിപിഎം പ്രവര്‍ത്തകര്‍ ആകാശ് തില്ലങ്കേരിക്ക് ആശംസകളുമായി എത്തുന്നത്. ഇത് കൊലപാതകക്കിയെ പ്രശംസിക്കുന്നതിന് തുല്യമാണ്. ഇത്തരത്തിൽ നിരവത്തിൽ ആശംസകളാണ് ആകാശിന്റെ ഫേസ്ബുക് അകൗണ്ടിൽ വന്നിട്ടുള്ളത്. പാർട്ടിക്ക് വേണ്ടി എന്തും ചെയ്യാൻ പോന്ന വ്യക്തിയാണ് ആകാശെന്നും ചിലർ കമന്റ് ചെയ്തിട്ടുണ്ട്.

ആശംസകൾ മാത്രമല്ല ആകാശിനെ തള്ളിപറഞ്ഞുകൊണ്ടുള്ള കമന്റുകളും ഉണ്ട്. പാർട്ടിയുടെ നയം ഇതല്ലെന്നും. സ്വന്തം മക്കളുടെ ജീവൻ പൊളിഞ്ഞത് മാത്രമേ നിങ്ങൾക്ക് ആ വേദന അറിയാൻ കഴിയു എന്നടക്കമുള്ള അഭിപ്രായങ്ങൾ ആശംസാപോസ്റ്റിന് താഴെ വന്നു. 2015ല്‍ വിഎസിനെതിരെയും ആകാശ് കൊലവിളി നടത്തിയ ഒരു ഫേസ്ബുക്ക് പോസ്റ്റും ഇപ്പോള്‍ വിവാദമാകുകയാണ്.

also read:ആരോഗ്യ പരിരക്ഷാ പദ്ധതിയുടെ പേര് മാറ്റി മോദി സര്‍ക്കാര്‍

shortlink

Related Articles

Post Your Comments


Back to top button