Latest NewsKeralaNewsIndia

മകന്റെ ക്രൂര മർദ്ദനം:ആശുപത്രിയില്‍ കൊണ്ടുപോകുന്നതിന് അമ്മയെ തടഞ്ഞു: പിതാവിന് ദാരുണാന്ത്യം

പത്തനംതിട്ട: മദ്യലഹരിയിലായ മകന്റെ ക്രൂര മർദ്ദനത്തെ തുടന്ന് പിതാവ് മരിച്ചു. മദ്യലഹരിയിലായിരുന്ന മകൻ മാതാപിതാക്കളെ മര്‍ദ്ദിക്കുന്നത് നിത്യ സംഭവമായിരുന്നു. പത്തനംതിട്ട താഴെ വെട്ടിപ്രത്താണ് കഴിഞ്ഞ ദിവസം രാത്രിയിലാണ് ക്രൂരത നടന്നത്. ചാഞ്ഞ പാറക്കല്‍ വീട്ടില്‍ ചെല്ലപ്പനാണ് മരിച്ചത്. മകന്‍ ദീപന്‍ ഒളിവിലാണ്.

കഴിഞ്ഞ ദിവസം ചെല്ലപ്പനായും മകനും മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. ചെല്ലപ്പന്റെ ഭാര്യ മറ്റൊരു വീട്ടില്‍ ഹോം നേഴ്സായി ജോലി ചെയ്യുന്നതിനാല്‍ രാത്രിയിൽ ഇവർ വീട്ടിൽ ഉണ്ടായിരുന്നില്ല. രാത്രിയിൽ ചെല്ലപ്പനും മകനും വഴക്കു കൂടുന്ന ശബ്‌ദം കേട്ടെങ്കിലും നിത്യ സംഭവമായതിനാൽ അയൽവാസികൾ ആരുതന്നെ വീട്ടിലേക്കു ചെന്നില്ല. രാവിലെ വീട്ടിൽ എത്തിയ ഭാര്യ ചെല്ലപ്പൻ മർദിച്ച് അവശനാക്കിയ നിലയിൽ കണ്ടെത്തിയിരുന്നു. ഇയാളെ ആശുപതിയിൽ എത്തിക്കാൻ ശ്രമിച്ച അമ്മയെ മകൻ തടയുകയായിരുന്നു.

read more:കെ എം മാണിയെ പുകഴ്ത്തി ഇപി ജയരാജന്‍

shortlink

Related Articles

Post Your Comments


Back to top button