KeralaLatest NewsNews

സിപിഎമ്മിന്റെ കൊടിമര ജാഥ: കൊച്ചി നഗരത്തിൽ വൻ‍ ഗതാഗത കുരുക്ക്

കൊച്ചി: സിപിഎമ്മിന്റെ സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ചുള്ള കൊടിമര ജാഥയുടെ കടന്നു പോക്ക് കാരണം കൊച്ചിയിൽ വൻ ഗതാഗത കുരുക്ക്. പൊലീസിന്റെ ഗതാഗത നിയന്ത്രണം കൂടി പാളിയതോടെ കൊച്ചി നഗരത്തിൽ വൻ‍ ഗതാഗത കുരുക്കിൽ പെട്ട് യാത്രക്കാർ വലയുകയാണ്.

വാഹനങ്ങൾ വഴിതിരിച്ചുവിടാൻ വേണ്ട നടപടികൾ പൊലീസ് സ്വീകരിച്ചില്ലെന്നു വ്യാപക പരാതി ഉയർന്നു. അരൂര്‍ – വൈറ്റില ദേശീയപാതയിലും ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. കുണ്ടന്നൂര്‍ മുതല്‍ കുമ്പളം വരെ വാഹനങ്ങള്‍ കുടുങ്ങി. വയലാറിൽനിന്ന് തിങ്കളാഴ്ചയാണ് കൊടിമരജാഥ പുറപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button