Latest NewsNewsFootballSports

മത്സരത്തിനിടെ കൂട്ടത്തല്ല്, തലങ്ങും വിലങ്ങും ചുവപ്പ് കാര്‍ഡ് വീശി റഫറി, ഒടുവില്‍ സംഭവിച്ചത്‌(വീഡിയോ)

സാവോപോളോ: ഫുട്‌ബോള്‍ മത്സരത്തിനിടെ ബ്രസീലില്‍ കൂട്ടത്തല്ല്‌. റഫറി ആകട്ടെ തലങ്ങും വിലങ്ങും ചുവപ്പു കാര്‍ഡ് വീശി, ഒടുവില്‍ മത്സരം തന്നെ റദ്ദാക്കി. താരങ്ങള്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്ത് പോയപ്പോള്‍ ടീമില്‍ മത്സരത്തിനുള്ള ആളില്ല. ഇതോടെ മത്സരം റദ്ദാക്കുകയായിരുന്നു.

ബ്രസീല്‍ ഡെര്‍ബി എന്നറിയപ്പെടുന്ന വിക്ടോറിയ-വഹിയ പോരാട്ടത്തിലായിരുന്നു നാടകീയ സംഭവങ്ങള്‍. മത്സരം അവസാനിക്കാന്‍ 11 മിനിറ്റ് ബാക്കി നില്‍ക്കെ ബഹിയയ്ക്ക് അനുകൂലമായി റഫറി പെനാല്‍റ്റി വിധിച്ചു.

കിക്കെടുത്ത വിനീഷ്യസ് അത് ഗോളാക്കി. ഇതോടെ മത്സരം 1-1ന് സമനിലയിലെത്തി. ഗോളിന് ശേഷം വിനീഷ്യസും കൂട്ടരും നടത്തിയ ആഹ്ലാദ നൃത്തമാണ് കൂട്ടത്തല്ലില്‍ കലാശിച്ചത്. എതിര്‍ ടീമിന്റെ കാണികളെ കളിയാക്കുന്ന ലൈംഗിക ചുവയുള്ള തരത്തിലായിരുന്നു ആഘോഷം. ഇത് വിക്ടോറിയ താരങ്ങള്‍ തടഞ്ഞു. പിന്നീട് മൈതാനത്ത് പൊരിഞ്ഞ അടി നടന്നു. തുടര്‍ന്ന് റചുവപ്പുകാര്‍ഡ് കണ്ട് താരങ്ങള്‍ പുറത്ത് പോയതോടെ കളി റദ്ദാക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button