Latest NewsKeralaNews

റെയിൽവേ റിക്രൂട്ട്മെന്റ് പരീക്ഷയിൽ മലയാളത്തെ ഒഴിവാക്കിയതിനെതിരെ മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: റെ​യി​ല്‍​വെ ഗ്രൂ​പ്പ് ഡി ​ത​സ്തി​ക​യി​ലേ​ക്കു​ള്ള റി​ക്രൂ​ട്ട്മെ​ന്‍റ് പ​രീ​ക്ഷ​യി​ല്‍ പ്രാ​ദേ​ശി​ക​ഭാ​ഷ​ക​ളി​ല്‍ മ​ല​യാ​ള​ത്തെ ഒഴിവാക്കിയത് അ​നീ​തി​യാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. മ​ല​യാ​ള​ഭാ​ഷ​യോ​ടും കേ​ര​ള​ത്തി​ലെ മൂ​ന്ന​ര​ക്കോ​ടി വ​രു​ന്ന ജ​ന​ങ്ങ​ളോ​ടു​മു​ള്ള ക​ടു​ത്ത അ​നീ​തി​യാ​ണ് ന​ട​പ​ടി​യെ​ന്ന് വ്യക്തമാക്കി മു​ഖ്യ​മ​ന്ത്രി റെ​യി​ല്‍​വെ മ​ന്ത്രി പി​യൂ​ഷ് ഗോ​യ​ലി​ന് ക​ത്ത​യ​ച്ചു.

Read Also: ജയില്‍ മോചിതരായ ഒമാനിലെ ഇന്ത്യക്കാര്‍ നാട്ടിലേക്ക് : മോചനം ഇന്ത്യക്കാര്‍ക്ക് മാത്രം

മ​ല​യാ​ളം ഒ​ഴി​വാ​ക്കു​മ്പോ​ള്‍ കേ​ര​ള​ത്തി​ല്‍​നി​ന്നു​ള്ള ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍​ക്ക് അ​വ​സ​രം നി​ഷേ​ധി​ക്ക​പ്പെ​ടു​ന്ന​തി​നി​ട​യാ​ക്കും. റെ​യി​ല്‍​വേ​യു​ടെ ന​ട​പ​ടി ഒ​രു​ത​ര​ത്തി​ലും നീ​തി​ക​രി​ക്കാ​നാ​വി​ല്ല. മ​ല​യാ​ളി​ക​ളു​ടെ ജോ​ലി​സാ​ധ്യ​ത ഇ​ല്ലാ​താ​ക്കു​ന്ന തീ​രു​മാ​നം അ​ടി​യ​ന്തര​മാ​യി പി​ന്‍​വ​ലി​ക്ക​ണ​മെ​ന്നും പിണറായി വിജയൻ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button