CinemaLatest NewsKeralaNews

“നീ എന്നെ കണ്ടില്ലായിരുന്നോ സത്യാ” മമ്മൂട്ടിയെ കണ്ട് മടിച്ചു നിന്ന സത്യന്റെ അടുത്തേക്ക് മമ്മൂട്ടി എത്തിയത് ഇങ്ങനെ

വർഷങ്ങൾക്ക് മുമ്പ് വി.പി സത്യനോട് മമ്മൂട്ടി തന്നെ നേരിട്ട് പറഞ്ഞ വാക്കുകളാണ് ക്യാപ്റ്റൻ എന്ന സിനിമയിലും അതേരീതിയിൽ ആവിഷ്കരിച്ചിരിക്കുന്നത്. അന്ന് വി.പി സത്യന്റെ ഭാര്യ അനിതയ്ക്ക് മമ്മൂട്ടി സ്വന്തം കൈപ്പടയിൽ എഴുതി കൊടുത്ത ഓട്ടോഗ്രാഫും സിനിമയിൽ ഉപയോഗിക്കുന്നുണ്ട്. ആ ഓട്ടോഗ്രാഫിന് പിന്നിൽ വലിയൊരു കഥ കൂടിയുണ്ട്. ആ കഥ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. വർഷങ്ങൾക്ക് മുൻപ് ഒരു വിമാനത്താവളത്തിൽ വെച്ചായിരുന്നു സംഭവം നടന്നത്.

കേരളത്തിന് വേണ്ടി സന്തോഷ് ട്രോഫി നേടി കൊടുത്തിട്ടും ഇന്ത്യൻ ടീമിന് വേണ്ടി സാഫ് ഗെയിംസിൽ ഗോൾഡ് മെഡൽ നേടി കൊടുത്തിട്ടും ഒരാൾ പോലും തന്നെ തിരിച്ചറിയുന്നില്ലല്ലോ എല്ലാവരും തന്നെ അവഗണിക്കുകയാണല്ലോ എന്ന ദുഃഖത്തിൽ ഇരിക്കുകയായിരുന്നു സത്യൻ. കൂടെ ഭാര്യ അനിതയും ഉണ്ടായിരുന്നു. പെട്ടെന്ന് രണ്ടു പെൺകുട്ടികൾ വന്ന് ഓട്ടോഗ്രാഫ് എന്ന് പറഞ്ഞപ്പോൾ സത്യന്റെ മുഖത്ത് ചെറുതായി ഒരു പുഞ്ചിരി വന്നു. അനിതക്കും സന്തോഷമായി. എന്നാൽ സത്യൻ പോക്കറ്റിൽ നിന്ന് പേന എടുത്തപ്പോഴേക്കും ആ പെൺകുട്ടികൾ അത് തട്ടിപ്പറിച്ച് കൊണ്ട് അകത്തെ ക്യാബിനിലേക്ക് ഓടി. അത് കണ്ടപ്പോൾ സത്യനും ഭാര്യയും അമ്പരന്നു.

തിരികെ വന്ന പെൺകുട്ടികൾ പേന തിരിച്ചു കൊടുക്കുമ്പോൾ “അകത്ത് വിഐപി ലോഞ്ചിൽ രവി ശാസ്ത്രി ഉണ്ട് അദ്ദേഹത്തിന്റെ ഓട്ടോഗ്രാഫ് വാങ്ങിക്കാനാണ് ഞങ്ങൾ പേന വാങ്ങിതിന്നു പറഞ്ഞു. സത്യൻ ആകെ തകർന്നു പോയി. .ഭാര്യ അനിത വിഷമം മാറാൻ വേണ്ടി സത്യനെ ചായ കുടിക്കാൻ ക്ഷണിച്ചു..ചായ കുടിക്കാൻ തുടങ്ങിയപ്പോഴാണ് അനിത മമ്മൂട്ടിയെ കണ്ടത്. സത്യേട്ടാ എനിക്ക് ഒന്ന് പരിചയപ്പെടുത്തി തരൂ എന്ന് പറഞ്ഞപ്പോൾ ‘അയാൾ ചൂടനാണെന്ന് കേട്ടിട്ടുണ്ട്. ഞാൻ ഇല്ല.’എന്നായിരുന്നു സത്യന്റെ മറുപടി.

എന്നാൽ ടേബിളിൽ ഇരുന്നു മമ്മൂട്ടി ഉറക്കെ വിളിച്ചു, .”മിസ്റ്റർ സത്യൻ” . സത്യൻ നിന്നു, തിരിച്ച് വന്നു, പുഞ്ചിരിച്ചു.. മമ്മൂട്ടി ചോദിച്ചു.. “നീ എന്നെ കണ്ടില്ലായിരുന്നോ സത്യാ..” എന്ന്. ” കണ്ടു മമ്മൂക്ക. മമ്മൂക്കയെ ബുദ്ധിമുട്ടിക്കണ്ട എന്ന് കരുതിയാണ് ശല്യപ്പെടുത്താതിരുന്നത്.” ചിരിച്ച് കൊണ്ട് മമ്മൂട്ടി അവിടെ കൂടി നിന്ന എല്ലാവർക്കും സത്യനെ കുറിച്ച് പറഞ്ഞ് കൊടുത്തു. സങ്കടത്തോടെ സത്യൻ മമ്മൂട്ടിയോട് പറഞ്ഞു “ഫുട്ബോൾ ഒന്നും ആർക്കും വേണ്ട മമ്മൂക്ക.ഞങ്ങളെപോലുള്ള കളിക്കാരെ തിരിച്ചറിയാൻ പോലും ആരും ഇല്ല” എന്ന് വിഷമത്തോടെ പറഞ്ഞ സത്യനെ മമ്മൂട്ടി ചേർത്ത് പിടിച്ചു.

“തോറ്റവരാണ് എന്നും ചരിത്രമുണ്ടാക്കിയിട്ടുള്ളത്…ജയിച്ചവര്‍ ചരിത്രത്തിന്റെ ഭാഗമായിട്ട് മാറി നിന്നിട്ടേ ഉള്ളൂ….വരും…ഇന്ത്യൻ ഫുട്ബോളിനൊരു നല്ല കാലം വരും സത്യാ..” എന്ന് പറഞ്ഞു.ഇന്നും സത്യന്റെ ഭാര്യ ആ ഓട്ടോഗ്രാഫ് പൊന്നു പോലെ സൂക്ഷിക്കുന്നു കാരണം ആ ഓട്ടോഗ്രാഫ് ലെ വാചകം ആണ്…”ക്യാപ്റ്റന്റെ സ്വന്തം അനിതക്ക് മമ്മൂക്കയുടെ ആശംസകൾ…”.

shortlink

Related Articles

Post Your Comments

Related Articles


Back to top button