കൊച്ചി: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് സഭാ ഭൂമി വില്‍ക്കാന്‍ അധികാരം ഉണ്ടോയെന്ന് ഹൈക്കോടതി. സീറോ മലബാര്‍ സഭ ഭൂമി ഇടപാടില്‍ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ പരാമര്‍ശം.
എന്നാല്‍ ഭൂമി സ്വകാര്യ ഭൂമി ആണെന്നും ട്രസ്റ്റിന്റെ അല്ലെന്നും കര്‍ദിനാളിന്റെ അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, ട്രസ്റ്റിന്റെ ഭൂമി ആണെന്ന് പരാതിക്കാരന്‍ ചേര്‍ത്തല സ്വദേശി ഷൈന്‍ വര്‍ഗീസിന്റെ അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചു. ഹര്‍ജി വിശദ വാദം കേള്‍ക്കുന്നതിനായി വ്യാഴാഴ്ചത്തേക്ക് മാറ്റി.
Post Your Comments