തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകം അന്വേഷിക്കാന്‍ പ്രത്യേക സംഘമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. ഐജി മഹിപാല്‍ യാദവിനാണ് അന്വേഷണ ചുമതല. കോണ്‍ഗ്രസ് ഉന്നയിച്ച ആക്ഷേപങ്ങള്‍ അന്വേഷിക്കും. ഗൂഢാലോചന ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ പരിശോധിക്കുമെന്നും ഡിജിപി വ്യക്തമാക്കി.
അതേസമയം കേസില്‍ അറസ്റ്റിലായ പ്രതികളില്‍ നിന്ന് നിര്‍ണായക മൊഴികള്‍ ലഭിച്ചുവെന്നാണ് വിവരം. ഷുഹൈബ് ആക്രമിക്കപ്പെടുമെന്ന് സിപിഐഎം പ്രാദേശിക നേതൃത്വം അറിഞ്ഞിരുന്നതായി അറസ്റ്റിലായ പ്രതികള്‍ മൊഴി നല്കി.
Post Your Comments