രാജസ്ഥാന്‍: ബംഗാള്‍ സ്വദേശിയായ അഫ്‌റസൂല്‍ ഖാനെ വെട്ടിക്കൊന്ന് ചുട്ടുകരിച്ച സംഭവത്തില്‍ കുറ്റബോധമില്ലെന്ന് ജയിലില്‍ കഴിയുന്ന പ്രതി ശംഭുലാല്‍ വ്യക്തമാക്കി. ലൗ ജിഹാദ് ആരോപിച്ചാണ് അഫ്‌റസൂല്‍ ഖാനെ കൊലപ്പെടുത്തിയത്. അനധികൃതമായെടുത്ത വിഡിയോയിലാണ് ജോധ്പൂരിലെ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ശംഭുലാല്‍ ഇക്കാര്യം പറയുന്നത്. മുസ്ലിം വിദ്വേഷത്തെ കുറിച്ചാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ വിഡിയോയില്‍ ഇയാള്‍ സംസാരിക്കുന്നത്. മാത്രമല്ല തന്റെ ജീവന് ജയിലില്‍ ഭീഷണിയുണ്ടെന്നും ശംഭുലാല്‍ .വീഡിയോയില്‍ പറയുന്നുണ്ട്.
വളരെ സുരക്ഷിതമായ ജയിലിലാണ് അധികൃതര്‍ തന്നെ പാര്‍പ്പിച്ചിരിക്കുന്നത്. എന്നാല്‍, കഴിഞ്ഞ ദിവസം വസുദേവ് ബ്രാഹ്മണ്‍ എന്ന ഒരു തടവുകാരന്‍ വന്ന് ഇസ്ലാമിനെ വിമര്‍ശിക്കുകയും തന്നോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍, ഇതില്‍ തനിക്ക് സംശയമുണ്ട്. പിന്നീട് താന്‍ അയാള്‍ ബ്രാഹ്മണനല്ലെന്ന് തിരിച്ചറിഞ്ഞു. അയാള്‍ ജിഹാദിയാണെന്ന് കരുതുന്നതെന്നും തന്നെ അവര്‍ കൊലപ്പെടുത്തുമെന്നും .ഇയാള്‍ വീഡിയോയിലൂടെ വ്യക്തമാക്കുന്നു.
read also: സാമൂഹിക നേതാവിനെ വെട്ടിക്കൊന്നു
അഫ്‌റസൂല്‍ ഖാനെ കൊലപ്പെടുത്തിയതില്‍ കുറ്റബോധമില്ലെന്ന് ജയിലിനുള്ളില്‍വെച്ച് ഷൂട്ട് ചെയ്ത വിഡിയോയില്‍ ഇയാള്‍ ആവര്‍ത്തിക്കുന്നു. പുറത്തിറങ്ങിയത് മൊബൈലില്‍ ചിത്രീകരിച്ച വിഡിയോയാണ്. ശംഭുലാല്‍ ഇതിനായി നേരത്തെ തയാറാക്കിയ കുറിപ്പ് നോക്കിയാണ് സംസാരിക്കുന്നത്. സംസാരിക്കുമ്പോള്‍ ചെവിയില്‍ ഇയര്‍ഫോണും ഘടിപ്പിച്ചിട്ടുണ്ട്.
അതേസമയം, ഇയാളില്‍ നിന്ന് വിഡിയോ ചിത്രീകരിച്ചെന്ന പറയപ്പെടുന്ന മൊബൈല്‍ ഫോണ്‍ കണ്ടെത്തിയിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നും രാജസ്ഥാന്‍ പൊലീസ് അറിയിച്ചു. ശംഭുലാല്‍ മറ്റൊരാളുടെ ഫോണ്‍ ഉപയോഗിച്ചാവും വിഡിയോ ചിത്രീകരിച്ചത്. എന്നാല്‍, അയാളുടെ ജീവന് ഭീഷണിയുണ്ടെന്ന വാദം ശരിയല്ലെന്നും പൊലീസ് അറിയിച്ചു.
Post Your Comments