ഗാന്ധിനഗര്‍: ഗുജറാത്ത് സന്ദര്‍ശിക്കുന്ന കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അവഗണിച്ചതായി പരാതി. ഇന്ത്യയിലാദ്യമായി ഔദ്യോഗിക സന്ദര്‍ശനം നടത്തുന്ന ജസ്റ്റിന്‍ ട്രൂഡോയെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതു വരെ കാണാന്‍ തയ്യാറായിട്ടില്ല എന്നാണ് വാർത്തകൾ. ശനിയാഴ്ച രാത്രി ദില്ലിയില്‍ എത്തിയ ജസ്റ്റിന്‍ ട്രൂഡോയെ കേന്ദ്രകാര്‍ഷിക സഹമന്ത്രി ഗജേന്ദ്ര ഷെഖാവത്താണ് സ്വീകരിച്ചത്.
ജസ്റ്റിന്‍ ട്രൂഡോ താജ് മഹല്‍ സന്ദര്‍ശിക്കുന്നതിനു വേണ്ടി യുപിലെത്തിയ അവസരത്തില്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥും എത്തിയിരുന്നില്ല. 2016 ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കാനഡ സന്ദര്‍ശിച്ചപ്പോള്‍ ട്രൂഡോ വിമാനത്താവളത്തില്‍ സ്വീകരിക്കാന്‍ എത്തിയിരുന്നില്ല. പ്രധാനമന്ത്രി മോദി ദില്ലി വിമാനത്താവളത്തില്‍ ജസ്റ്റിന്‍ ട്രൂഡോയെ സ്വീകരിക്കാന്‍ എത്താതില്‍ പ്രോട്ടോക്കോള്‍ വീഴ്ചയില്ലെന്നാണ് ഔദ്യോഗിക വിശദീകരണം.
ട്വിറ്ററില്‍ സജീവമായ നരേന്ദ്ര മോദി ഇതുവരെ കനേഡിയന്‍ പ്രധാനമന്ത്രിയെ സ്വാഗതം ചെയ്ത് ട്വീറ്റ് പോലും ചെയ്തില്ലെന്നതും ശ്രദ്ധേയമാണ്. പഞ്ചാബ് മുഖ്യമന്ത്രി കൂടിക്കാഴ്ചയ്ക്ക് സമയം ചോദിച്ചപ്പോള്‍ കനേഡിയൻ പ്രധാനമന്ത്രി അനുമതി നിഷേധിച്ചതായും വാർത്തകൾ ഉണ്ട്. ഖാലിസ്ഥാന്‍ വാദികളോട് മൃദു സമീപനമാണ് ഇദ്ദേഹം സ്വീകരിക്കുന്നതെന്ന ആരോപണവും ഉണ്ട്.
Post Your Comments