Latest NewsAutomobile

ഡീസൽ എൻഞ്ചിൻ ബൈക്കുകൾ വിപണിയിൽ എത്തിക്കാത്തതിന്റെ കാരണം എന്താണെന്നറിയാം

പെട്രോൾ വില കുതിച്ച് കയറുന്ന ഈ സാഹചര്യത്തിൽ ബൈക്കുകളിലും മറ്റു വാഹങ്ങളിലെ പോലെ ഡീസൽ എൻജിൻ ഉപയോഗിച്ചിരുന്നെങ്കിൽ നന്നായിരുന്നു എന്ന് വിചാരിക്കാത്തവർ വിരളമാണ്. മുൻപ് റോയല്‍ എന്‍ഫീല്‍ഡിന്‍റെ ഡീസല്‍ ബുള്ളറ്റുകള്‍ വിപണിയിലുണ്ടായിരുന്നെങ്കിലും അത് അധിക കാലം നില നിന്നില്ല. ചില സാങ്കേതിക പ്രശ്നങ്ങളും മറ്റുമാണ് ഡീസൽ എൻജിൻ ബൈക്ക്കളിൽ നിന്നും വാഹന നിർമാതാക്കളെ പിന്തിരിപ്പിക്കുന്നത്. അത്തരത്തിലുള്ള ചില കാരണങ്ങൾ ചുവടെ ചേർക്കുന്നു

  1. ഡീസല്‍ എഞ്ചിനുകള്‍ക്ക് പെട്രോള്‍ എഞ്ചിനുകളെക്കാള്‍ ഉയര്‍ന്ന കംപ്രഷന്‍ അനുപാതമാണുള്ളത്. 11:1 അനുപാതത്തിൽ പെട്രോള്‍ എഞ്ചിനില്‍ കംപ്രഷൻ നടക്കുമ്പോൾ 15: 1 മുതല്‍ 20:1 എന്ന അനുപാതത്തിലാണ് ഡീസല്‍ എഞ്ചിനില്‍ കംപ്രഷന്‍ നടക്കുന്നത്.
  2. മേല്പറഞ്ഞ കംപ്രഷന്‍ നടക്കാൻ ഭാരവും വലുപ്പവുമേറിയ ലോഹഘടകങ്ങള്‍ ഡീസല്‍ എഞ്ചിനിൽ ആവശ്യമാണ്. ഇതിനാൽ പെട്രോള്‍ എഞ്ചിനെക്കാള്‍ ഡീസല്‍ എഞ്ചിന് ഭാരം കൂടുതലാണ്.അതിനാൽ ബൈക്കിൽ ഇത് ഉൾപെടുത്തുക പ്രയാസം.
  3. ഡീസല്‍ എഞ്ചിനുകള്‍ പെട്രോള്‍ എഞ്ചിനുകളെക്കാൾ കൂടുതൽ പരിസര മലിനീകരണം സൃഷ്ടിക്കും. മൂന്ന് ലിറ്റര്‍ ഡീസൽ ഇന്ധനത്തില്‍ നിന്നും ഏകദേശം 13 ശതമാനം കൂടുതല്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് ആണ് പുറന്തള്ളപ്പെടുന്നത്
  4. ഉയര്‍ന്ന കംപ്രഷന്‍ കാരണം ഡീസൽ എൻജിൻ കൂടുതല്‍ ശബ്ദവും വിറയലും പുറപ്പെടുവിക്കും.
  5. ഡീസല്‍ എഞ്ചിനുകള്‍ക്ക് ഇടയ്ക്കിടെ അറ്റകുറ്റപ്പണികള്‍ വരാനുള്ള സാധ്യത കൂടുതലാണ് . ഉയർന്ന സമ്മർദ്ദത്തിൽ പ്രവർത്തിക്കുന്നു എന്നതാണ് കാരണം. അറ്റകുറ്റപ്പണികള്‍ കുറയ്ക്കുവാൻ രോ 5,000 കിലോമീറ്ററിലും ഡീസല്‍ എഞ്ചിനില്‍ ഓയില്‍ മാറ്റേണ്ടതായി വരും. പെട്രോള്‍ എഞ്ചിനുകളിലാകട്ടെ 10,000 കിലോമീറ്റര്‍ പിന്നിടുമ്പോഴാണ് ഓയില്‍ മാട്ടേണ്ടത്.
  6. പെട്രോള്‍ എഞ്ചിനേക്കാള്‍ മികച്ച ടോര്‍ഖ് ഡീസൽ എൻജിൻ ഉല്‍പ്പാദിപ്പിക്കുമെങ്കിലും ആര്‍പിഎം കുറവായിരിക്കും. ഇത് വേഗത കുറയുന്നതിന് കാരണമാകും.
  7. ഡീസല്‍ എഞ്ചിനുകള്‍ക്ക് വില വളരെ കൂടുതലാണ് പെട്രോള്‍, ഡീസല്‍ എഞ്ചിനുകള്‍ തമ്മില്‍ കുറഞ്ഞത് 50,000 രൂപയുടെയെങ്കിലും വില വ്യത്യാസമുണ്ടാകും.

Read also ;നീണ്ട കാത്തിരിപ്പിന് വിരാമം ; യുവാക്കളെ ലക്ഷ്യമിട്ട് കിടിലൻ സ്പോർട്സ് സ്കൂട്ടർ പുറത്തിറക്കി ടിവിഎസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button