കണ്ണൂര്‍: പട്ടാപ്പകല്‍ നടുറോഡില്‍ പെണ്‍കുട്ടിക്കെതിരെ പീഡന ശ്രമം. ഇന്നലെ ഉച്ചയ്ക്ക് 1 മണിയോടെ പരിയാരം മെഡിക്കല്‍ കോളജിന് പിന്നില്‍ കടന്നപ്പള്ളി റോഡില്‍ പുത്തൂര്‍ കുന്നില്‍ വെച്ചായിരുന്നു സംഭവം.
ബൈക്കില്‍ എത്തിയ സംഘം റോഡിലൂടെ നടന്നു പോവുകയായിരുന്ന പെണ്‍കുട്ടിയെ കടന്നുപിടിക്കുകയും വസ്ത്രങ്ങള്‍ വലിച്ചു കീറി പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. രക്ഷപ്പെട്ട പെണ്‍കുട്ടി റോഡിനു സമീപത്തെ വീട്ടില്‍ ഓടി കയറി രക്ഷപെട്ടു. സംഭവത്തില്‍ പരിയാരം പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post Your Comments