വന്‍ മാറ്റവുമായി കെ.എസ്.ഇ.ബി മീറ്റര്‍. വൈദ്യുതി മീറ്ററുകള്‍ മാറ്റിസ്ഥാപിക്കാന്‍ നീക്കം നടക്കുന്നു. അത്യാധുനിക ടെക്നോളജിയില്‍ പ്രവര്‍ത്തിക്കുന്ന മീറ്ററുകള്‍ നിലവിലെ മീറ്ററിന് പകരം കൊണ്ടുവരും. ഇതിലൂടെ വൈദ്യുതി ഉപയോഗം കുറയ്ക്കാനും മേഖലയിലെ തൊഴില്‍ വെട്ടിച്ചുരുക്കാനും സാധിക്കുമെന്നാണ് കരുതുന്നത്.
വരാൻ പോകുന്നത് ഡിറ്റിഎച്ച് സംവിധാനം പോലെ റീചാര്‍ജ് ചെയ്യാവുന്ന മീറ്ററുകളാണ്. നേരത്തെ തന്നെ ആവശ്യത്തിന് തുക അടച്ച് റീചാര്‍ജ് ചെയ്യാം. ഇനി മുതൽ കെഎസ്ഇബിക്കാര്‍ റീചാര്‍ജ് തുക കഴിഞ്ഞാല്‍ ഫ്യൂസ് ഊരാനൊന്നും വരില്ല. ഉപഭോക്താവിന് നല്കുന്ന കാര്‍ഡ് റീചാര്‍ജ് ചെയ്താലേ വീണ്ടും വൈദ്യുതി ലഭിക്കു.
read also: കേരളത്തിന്റെ സമ്പൂർണ വൈദ്യുതീകരണ പൂർത്തികരണം കെ.എസ്.ഇ.ബി ജീവനക്കാർ വാഹന പ്രചരണ ജാഥ നടത്തി
മൊബൈല്‍ ഫോണ്‍ പോലെ തന്നെ വൈദ്യുതിയും ഉപയോഗിക്കേണ്ടി വരും. റീചാര്‍ജ് ചെയ്ത തുക തീര്‍ന്നു പോകുമെന്ന ഭയത്താല്‍ മിക്കവരും കുറച്ച് ഉപയോഗിക്കാന്‍ തുടങ്ങും. ഇതിനു പുറമെ മീറ്റര്‍ റീഡര്‍മാരുടെ തൊഴിലും ഒഴിവാക്കാനാകും. രാജ്യത്ത് നിരവധി സംസ്ഥാനങ്ങളില്‍ പരീക്ഷിച്ച് വിജയിച്ച പദ്ധതിയാണിത്. കേരളത്തിലും ഇതിനായി ടെന്‍ഡര്‍ നടപടികള്‍ തുടങ്ങി കഴിഞ്ഞു.
Post Your Comments