Latest NewsNewsIndia

നരേന്ദ്ര മോദി ഇറാൻ പ്രസിഡന്റ് ഹസ്സന്‍ റൂഹാനിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും

ന്യൂഡല്‍ഹി: മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയില്‍ എത്തിയ ഇറാൻ പ്രസിഡന്റ് ഹസ്സന്‍ റൂഹാനി പ്രധാനമന്ത്രി നരേന്ദ്ര മേഡി, രാഷ്ട്രപതി രാംനാഥ് കോവിന്ദ് എന്നിവരടക്കം ഇന്ത്യന്‍ നേതാക്കളുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. 2013ല്‍ അധികാരമേറ്റ റൂഹാനി ആദ്യമായാണ് ഇന്ത്യയില്‍ എത്തുന്നത്. പ്രമുഖ നേതാക്കളും കേന്ദ്രമന്തിമാരുമടക്കം പങ്കെടുക്കുന്ന കൂടിക്കാഴ്ച്ചയിൽ സുപ്രധാന വിഷയങ്ങൾ ചർച്ചയിൽ വരുമെന്നാണ് റിപ്പോർട്ട്.

ചബാര്‍ തുറമുഖവും അഫ്ഗാനിസ്താനിലെ ഇടപെടലും ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ഇടപാടുകളും ചര്‍ച്ചയില്‍ വരുമെന്ന് ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2016ല്‍ മോഡിയുടെ ഇറാന്‍ സന്ദര്‍ശന വേളയില്‍ ഇരുരാജ്യങ്ങളും തമ്മില്‍ നിരവധി കരാറുകളില്‍ ഒപ്പുവച്ചിരുന്നു. ഇരുരാജ്യങ്ങളിലെയും ഗതാഗതമന്ത്രിമാര്‍ തമ്മില്‍ ദ ട്രിലാറ്ററല്‍ ട്രാന്‍സിറ്റ് എഗ്രിമെന്റ് (ചബാര്‍ കരാര്‍) ഒപ്പുവച്ചിരുന്നു. മോഡിയുടേയും റൂഹാനിയുടേയും അഫ്ഗാന്‍ പ്രസിന്റ് അഷ്റഫ് ഘാനിയുടെയും സാന്നിധ്യത്തിലായിരുന്നു കരാര്‍.തെക്കുകിഴക്കന്‍ ഇറാനിലെ ചബാര്‍ തുറമുഖത്തിന്റെ വികസനത്തിന് ഇന്ത്യ 85 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കുമെന്ന് കരാറില്‍ പറയുന്നു. പാകിസ്താനെ ഒഴിവാക്കി ഇന്ത്യയ്ക്കും ഇറാനും അഫ്ഗാനിസ്ഥാനും ഇടയിലുള്ള പ്രധാന മാര്‍ഗമാക്കുകയായിരുന്നു ഈ തുറമുഖം കൊണ്ടുള്ള ലക്ഷ്യം. ഇത് സംബന്ധിച്ച ചർച്ചകളും ഇന്ന് നടക്കുന്ന കൂടിക്കാഴ്ചയിൽ ചർച്ചയായേക്കും.

read more:മുൻ കേന്ദ്ര മന്ത്രിയുടെ മകന് വിദേശത്ത് പോകാൻ അനുമതി

shortlink

Related Articles

Post Your Comments


Back to top button