ഇസ്ലാമാബാദ്: യെമനില്‍ വര്‍ഷങ്ങളായി തുടരുന്ന ഐഎസ് വിരുദ്ധ പോരാട്ടങ്ങളില്‍ ഭാഗമാകാൻ സൗദി അറേബ്യയില്‍ സൈന്യത്തെ വിന്യസിക്കാന്‍ പാകിസ്ഥാന്റെ തീരുമാനം. മറ്റ് രാജ്യങ്ങളുടെ പ്രാദേശിക തര്‍ക്കങ്ങളില്‍ കക്ഷിചേരാനില്ലെന്ന മുന്‍ നിലപാട് തിരുത്തിക്കൊണ്ടാണ് പാകിസ്ഥാൻ ഇത്തരത്തിലൊരു തീരുമാനത്തിലെത്തിയിരിക്കുന്നത്.
read also: സൗദിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചു ; കാരണമിതാണ്
പാക് സൈനിക മേധാവി ഖമര്‍ ജാവേദ് ബജ്വയും സൗദി അംബാസിഡര്‍ നവാഫ് സയിദ് അല്‍ മാലികിയും തമ്മില്‍ റാവല്‍പിണ്ടിയില്‍ നടന്ന ചര്‍ച്ചയിലാണ് പാകിസ്ഥാൻ നിർണായക ചുവടുവെപ്പ് നടത്തിയിരിക്കുന്നത്. ആയിരത്തോളം പാകിസ്ഥാനി ട്രൂപ്പുകളെ സൗദിയില്‍ വിന്യസിക്കുമെന്നാണ് സൂചന. 2015 മുതല്‍ സൗദി പാകിസ്ഥാനോട് സേനയെ ആവശ്യപ്പെടുന്നുണ്ടായിരുന്നു. ഉപദേശ,നിര്‍ദേശ മേല്‍നോട്ടമെന്ന നിലയിലാണ് പാക് സൈന്യത്തിന്റെ സേവനം സൗദിക്ക് ലഭിക്കുകയെന്നാണ് റിപ്പോർട്ട്.
Post Your Comments